മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ
text_fieldsആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്.
വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇയാളുടെ ഭാര്യ ഉഷ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺമക്കൾ ഉഷയുടെ ബന്ധുക്കൾക്കൊപ്പം മുഹമ്മയിലാണ് താമസിച്ചിരുന്നത്.
കഞ്ഞിക്കുഴി ഊറ്റുവേലിയിലെ വീട്ടിലാണ് സുരേന്ദ്രൻ താമസിച്ചിരുന്നത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന മൂത്ത മകൾ സൂര്യയുടെ വിവാഹം ഉച്ചക്ക് 12 മണിക്ക് നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സുരേന്ദ്രന്‍റെ അമ്മ മുഹമ്മക്ക് പോയിരുന്നു. ഈ സമയത്താണ് സുരേന്ദ്രൻ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

