Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രോത്സവത്തിനിടെ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചു -VIDEO

text_fields
bookmark_border
ക്ഷേത്രോത്സവത്തിനിടെ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചു -VIDEO
cancel

കൊല്ലം: കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തല ഒരുസംഘം തല്ലിപ്പൊട്ടിച്ചു. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 16നാണ് അക്രമം നടന്നത്. ക്ഷേത്രോത്സവത്തിനിടെ അഞ്ചംഗസംഘം മരക്കഷ്ണം കൊണ്ട് ശരത്തിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലക്കും ദേഹമാസകലവും മർദനമേറ്റു. യുവാവിന്റെ തലയോട്ടിക്കും തോളെല്ലിനും പൊട്ടലുണ്ട്.

ഉത്സവത്തിനെത്തിയ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരത്തിന്റെ പിതാവ് സുനിൽകുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ കഴിയുന്ന ശരത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വിഡിയോ ദൃശ്യത്തിൽ പതിഞ്ഞ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ നേരത്തെയും മറ്റു​കേസുകളിൽ പ്രതികളാണ്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - On cam: Man's head smashed with stick during temple festival -VIDEO
Next Story