Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓംപ്രകാശ് ലഹരിക്കേസ്: കണ്ടെടുത്തത് കൊക്കെയ്നെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഓംപ്രകാശ് ലഹരിക്കേസ്: കണ്ടെടുത്തത് കൊക്കെയ്നെന്ന് റിപ്പോർട്ട്
cancel

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ മരടിലെ ആഡംബര ഹോട്ടലിൽനിന്ന് കണ്ടെടുത്തത് കൊക്കെയ്ൻ തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽനിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ ഫോറൻസിക് പരിശോധന ഫലമാണ് ലഭ്യമായത്. ഇതോടെ നടന്നത് ലഹരി പാർട്ടി തന്നെയാണെന്ന സ്ഥിരീകരണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ നിയമപ്രകാരം ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ്, ഇയാളുടെ സുഹൃത്ത് ഷിഹാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓംപ്രകാശിന്‍റെയും കൂട്ടാളികളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ പൊലീസ് അപേക്ഷ നൽകിയേക്കും. ലഹരി പാർട്ടിയുടെ മറവിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Omprakash drug case: Forensic tests confirm cocaine
Next Story