ഉമ്മൻചാണ്ടി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല
text_fieldsതിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ രാജ്യാസഭാ സീറ്റ് വിവാദം പുകഞ്ഞുകൊണ്ടിരിക്കെ ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നാണ് സൂചന. ഇക്കാര്യം അദ്ദേഹം കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്.
ഇന്നും നാളെയും ആന്ധ്രയിൽ തങ്ങുന്ന ഉമ്മൻ ചാണ്ടി ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. മുൻ എം.പിമാരെയും ഡി.സി.സി ഭാരവാഹികളെയും സന്ദർശിക്കും. കോൺഗ്രസിൽ നിന്ന് വിട്ടുപോയവരെയും അദ്ദേഹം കാണുമെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
