Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ വയനാട്ടിൽ...

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന്​ താൻ പറഞ്ഞിട്ടില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

കോഴിക്കോട്​: കോൺ​ഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന്​ താൻ പറഞ്ഞിട്ടില്ലെന്ന്​ എ.​െഎ. സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. രാഹുൽ കേരളത്തിൽ മത്സരിക്കണ​െമന്ന്​ താൻ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വയനാട്ടിലേക്ക് ​വരുമെന്ന സൂചന നൽകാൻ രാഹു​ലിന്​ മാത്രമേ സാധിക്കൂ. ഒരുസമയത്തും രണ്ടാമത്തെ സീറ്റിൽ മത്സരിക്കു​െമന്ന സൂചനപോലും അദ്ദേഹം നൽകിയിട്ടില്ല. ഇതിനുമുമ്പ്​ രാഹുൽ രണ്ടു​ സീറ്റിൽ മത്സരിച്ചിട്ടുമില്ല.

തമിഴ്​നാട്ടിൽനിന്നും കർണാടകയിൽനിന്നും ആവശ്യമുയർന്നതിനെ തുടർന്ന്​ കേരളത്തിൽ മത്സരിക്കണമെന്ന ആവശ്യം താൻ ഉന്നയിക്കുകയായിരുന്നു. സംസ്​ഥാനത്തെ മുഴുവൻ കോൺഗ്രസ്​ പ്രവർത്തകരും ഇൗ ആവശ്യത്തിനൊപ്പംതന്നെയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsommenchandimalayalam newsRahul Gandhi
News Summary - Ommen chandi press meet-Kerala news
Next Story