Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി സെൻസസിലെ കള്ളക്കളി: ഒ.ബി.സി വെട്ടലിന് പിന്നിൽ ഗൂഢലക്ഷ്യം

text_fields
bookmark_border
പിന്നാക്ക വിഭാഗങ്ങളുടെ നേർചിത്രം പുറത്തുവരരുതെന്ന ശാഠ്യമാണ് ഇതിന് പിന്നിൽ
Caste Census
cancel

തിരുവനന്തപുരം: ജാതി സെൻസസ് ചോദ്യാവലിയിൽനിന്ന് ഒ.ബി.സി കോളം ബോധപൂർവം ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന വിമർശനം ശക്തം. രാജ്യത്തെ അധികാര-ഉദ്യോഗസ്ഥ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന രൂക്ഷമായ പ്രാതിനിധ്യക്കുറവിന്‍റെ നേർചിത്രം പുറത്തുവരരുതെന്ന ശാഠ്യമാണ് ഇതിന് പിന്നിൽ.

കേന്ദ്ര സർവിസുകളിലെ ഉയർന്ന തസ്തികകളിലും ജുഡീഷ്യറിയിലും സർവകലാശാലകളിലും ഒ.ബി.സി വിഭാഗങ്ങളുടെ സാന്നിധ്യം ഇപ്പോഴും ജനസംഖ്യാ അനുപാതത്തേക്കാൾ വളരെ താഴെയാണ്.

കൃത്യമായ സെൻസസ് കണക്കുകൾ പുറത്തുവന്നാൽ അത് കൂടുതൽ അധികാര പങ്കാളിത്തത്തിനും ജനസംഖ്യാനുപാതിക സംവരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തും. ഈ സാഹചര്യം തടയലാണ് ലക്ഷ്യം. ഒ.ബി.സിയെ വെട്ടിനീക്കൽ ഭരണഘടനയുടെ 105ാം ഭേദഗതി മുന്നോട്ടുവെക്കുന്ന ഫെഡറൽ സംവിധാനത്തിന്റെയും സംസ്ഥാനങ്ങളുടെ അധികാരത്തിന്റെയും ലംഘനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒ.ബി.സി സംവരണം പ്രവർത്തിക്കുന്നത് രണ്ടു സമാന്തര രീതികളിലാണ്. കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനങ്ങളിലും യു.പി.എസ്.സി പോലുള്ള പരീക്ഷകൾക്കും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായുള്ള കേന്ദ്ര ഒ.ബി.സി ലിസ്റ്റാണ് ഇതിലൊന്ന്. രണ്ടാമത്തേത് അതത് സംസ്ഥാന സർക്കാർ ആവശ്യങ്ങൾക്കായുള്ള സംസ്ഥാന എസ്.ഇ.ബി.സി (എസ്.ഇ.ബി.സി/ഒ.ബി.സി) ലിസ്റ്റും. 2018ലെ ഭരണഘടന ഭേദഗതിയിലൂടെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം നഷ്ടപ്പെട്ടെന്ന് 2021ലെ മറാഠാ സംവരണ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് രാജ്യത്തെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നതാണെന്ന വലിയ വിമർശനം ഉയർന്നതോടെ, കേന്ദ്ര സർക്കാർ അടിയന്തരമായി 105ാം ഭരണഘടന ഭേദഗതി (2021) കൊണ്ടുവരികയും ആർട്ടിക്കിൾ 342 എ(3) പ്രകാരം തങ്ങളുടെ സംസ്ഥാനത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനും അവർക്കായി പ്രത്യേക ലിസ്റ്റ് തയാറാക്കാനുമുള്ള സമ്പൂർണ അധികാരം സംസ്ഥാന സർക്കാറുകൾക്ക് പുനഃസ്ഥാപിച്ച് നൽകുകയും ചെയ്തു.

105ാം ഭേദഗതിയിലൂടെ പാർലമെന്റ് സംസ്ഥാനങ്ങൾക്ക് തിരികെ നൽകിയ അധികാരം സെൻസസ് കമീഷന്റെ ഉത്തരവിലൂടെ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിൽ.

ഒ.ബി.സി വിഭാഗങ്ങളുടെ യഥാർഥ ജനസംഖ്യയോ സാമൂഹിക-സാമ്പത്തിക അവസ്ഥയോ ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കുന്നത് ഭാവിയിലെ ആസൂത്രണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഈ വിഭാഗങ്ങൾക്ക് അർഹമായ ഫണ്ടുകളും പദ്ധതികളും നിഷേധിക്കപ്പെടാൻ കാരണമാകും. മാത്രമല്ല, ഇതിലൂടെ ഭരണഘടനാപരമായ സാമൂഹിക നീതി അട്ടിമറിക്കപ്പെടുമെന്നും കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Omitting the OBC column from the caste census is a deep-laid conspiracy
Next Story