Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

text_fields
bookmark_border
omicron
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് . തിരുവനന്തപുരം 8, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസർഗോഡ് 1 വീതം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഒരാൾ യുഎഇയിൽ നിന്നും വന്ന കർണാടക സ്വദേശിയാണ്. 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്. ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 761 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 518 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 29 പേരാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Omicron has confirmed 54 more cases in the state
Next Story