Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ.എം.ജി ലൈഫ് സ്റ്റൈൽ...

ഒ.എം.ജി ലൈഫ് സ്റ്റൈൽ ആൻഡ് ട്രേഡ് എക്സ്പോക്ക് 29ന് തുടക്കം

text_fields
bookmark_border
trade expo 9879876786
cancel

കോഴിക്കോട്: കോഴിക്കോടിന്‍റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലാവുന്ന ഒ.എം.ജി ലൈഫ് സ്റ്റൈൽ ആൻഡ് ട്രേഡ് എക്സ്പോക്ക് 29ന് തിരിതെളിയും. 29, 30, 31 തിയതികളിൽ സരോവരം കാലിക്കറ്റ് ട്രേഡ് സെന്‍ററിലാണ് ഷോ നടക്കുക.

യുനെസ്‌കോ അക്ഷര നഗരി പുരസ്‌കാരം ലഭിച്ച കോഴിക്കോടിന്‍റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഷോ ക്രമീകരിച്ചതെന്ന് ഒ.എം.ജി ലൈഫ് സ്റ്റൈൽ ആൻഡ് ട്രേഡ് എക്സ്പോ ചെയർമാൻ എം.പി. രഞ്ജിത്തും സി.ഇ.ഒ ഇസ്സ മുല്ലലിയും പറഞ്ഞു.

സംഗീതത്തിൽ മന്ത്രികത ഒരുക്കുന്ന സ്റ്റീഫെൻ ദേവസി, ആരാധകരുടെ മനം കവർന്ന ആട്ടം കലാസമിതി, രുചിവൈവിധ്യത്തിന്‍റെ പാചകക്കൂട്ടൊരുക്കുന്ന ഷെഫ് പിള്ള തുടങ്ങിയവർ എക്സ്പോയിൽ എത്തിച്ചേരും. 100ഓളം സ്റ്റാളുകളും ഫ്ളി മാർക്കറ്റ്, ഫുഡ്‌ ഫെസ്റ്റിവൽ, പ്രോപ്പർട്ടി ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. സിനിമ താരം ഇടവേള ബാബുവാണ് ഷോ ഡയറക്ടർ.

ഇന്ത്യയിലെ ആദ്യ ആറ്റിറ്റ്യൂഡ് ഷോ ആയ എഫ്.ഐ ഇവന്‍റ്സ് മാൻ ഓഫ് കേരള ആൻഡ് ലേഡി ഓഫ് കേരള ഷോകളുടെ ഗ്രാൻഡ് ഫിനാലെ 29ന് വൈകീട്ട് മൂന്നിന് നടക്കും. വിജയികളെ കിരീടം അണിയിക്കാൻ എത്തുന്നത് സിനിമ താരം അന്ന രേഷ്മ രാജൻ (ലിച്ചി) ആണ്.

30ന് വൈകീട്ട് ഇന്ത്യയിലെ പ്രശസ്ത ഡിസൈനെർമാരും ബ്രാൻഡുകളും അണിനിരക്കുന്ന ഡിസൈനർ ഷോ ഉണ്ടാവും. 31ന് രാത്രി എട്ട് മുതലാണ് സ്റ്റീഫെൻ ദേവസിയുടെ സംഗീത വിരുന്ന്. ഒപ്പം ആട്ടം കലാസമിതിയുടെ മെഗാ ഷോയും ഉണ്ടാവും. ഇതിന്‍റെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9895211134.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OMG Lifestyle and Trade Expo
News Summary - OMG Lifestyle and Trade Expo begins on 29th
Next Story