Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തേക്കു കടന്ന കമിതാക്കളെ ഒമാന്‍ പൊലീസ്‌ പിടികൂടി നാട്ടിലേക്കയച്ചു

text_fields
bookmark_border
വിദേശത്തേക്കു കടന്ന കമിതാക്കളെ ഒമാന്‍ പൊലീസ്‌ പിടികൂടി നാട്ടിലേക്കയച്ചു
cancel

തലശ്ശേരി: ഭര്‍ത്താവിനെയും രണ്ട്‌ മക്കളില്‍ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു. കോഴിക്കോട്‌‌ വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. തങ്ങളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ മാതാവ്‌ തിരിച്ചെത്തിയതറിഞ്ഞ്‌ സ്‌റ്റേഷനിലെത്തിയ മകന്‍ മാതാവിനെ കെട്ടിപ്പിടിഞ്ഞ്‌ കരഞ്ഞത്‌ നാടകീയ രംഗങ്ങള്‍ സൃഷ്​ടിച്ചു. തലശ്ശേരിക്ക്‌ സമീപത്തെ പൊലീസ്‌ സ്‌റ്റേഷനതിര്‍ത്തിയിലാണ്‌ സംഭവം. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ്‌ യുവതി നാല്‌ വയസ്സുകാരനായ മകനെയുമെടുത്ത്‌ കാമുകനോടൊപ്പം സ്ഥലംവിട്ടത്‌. വിവരമറിഞ്ഞ ഭര്‍ത്താവ്‌ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്‌ യുവതിയും കാമുകനും ഒമാനിലേക്ക്‌ യാത്രതിരിച്ചതായി ഭര്‍ത്താവിന്‌ വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ ഒമാനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട ഭര്‍തൃകുടുംബം അവരുടെ സഹായത്തോടെ ഒമാന്‍ പൊലീസുമായി ബന്ധപ്പെടുകയും യുവതിയെയും കാമുകനെയും വിമാനത്താവളത്തില്‍  കൈയോടെ പിടികൂടുകയുമായിരുന്നു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oman police returns kerala lovers from thalassery-Kerala news
Next Story