Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈനിക ഉദ്യോഗസ്ഥൻ...

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വാഹന വിൽപന തട്ടിപ്പ്

text_fields
bookmark_border
olx fraud tcr
cancel
camera_alt

ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​െൻറ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് അ​യ​ച്ച ചി​ത്രം

ചെ​റു​തു​രു​ത്തി: തൃ​ശൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന സൈ​നി​ക​ൻ ച​മ​ഞ്ഞ് ഒ.​എ​ൽ.​എ​ക്സി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​നം വി​ൽ​പ​ന​ക്ക് വെ​ച്ച് ത​ട്ടി​പ്പു​കാ​ർ പ്ര​വാ​സി യു​വാ​വി​ൽ​നി​ന്ന് 32,500 രൂ​പ ത​ട്ടി​യെ​ടു​ത്തു. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​ഞ്ഞാ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴു​പ്പാ​ടം മീ​ന​ന​ഗ​ർ സ്വ​ദേ​ശി കൂ​മു​ള്ളി​ൽ​കാ​ട്ടി​ൽ വീ​ട്ടി​ൽ ഗി​രീ​ഷ് കു​മാ​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഒ.​എ​ൽ.​എ​ക്സി​ൽ ക​ണ്ട ഹോ​ണ്ട ആ​ക്ടി​വ സ്കൂ​ട്ട​ർ വാ​ങ്ങാ​നാ​ണ് ഗി​രീ​ഷ് കു​മാ​ർ ശ്ര​മി​ച്ച​ത്.

ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ച്ച ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ തൃ​ശൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും ജ​മ്മു- ക​ശ്മീ​രി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന​തി​നാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ സ്കൂ​ട്ട​ർ വി​ൽ​ക്കു​ന്ന​തെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ആ​ർ​മി​യി​ൽ​നി​ന്ന് വാ​ങ്ങി​യ വാ​ഹ​ന​മാ​യ​തി​നാ​ൽ വി​ൽ​പ​ന​ക്ക് മു​മ്പു​ള്ള ക്ലി​യ​റി​ങ്ങി​ന് 5500 രൂ​പ വേ​ണ​മെ​ന്നാ​ണ് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബാ​ക്കി തു​ക വ​ണ്ടി ന​ൽ​കു​മ്പോ​ൾ മ​തി​യെ​ന്നും ആ​ർ​മി​യു​ടെ തൃ​ശൂ​ർ ഓ​ഫി​സി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ഗി​രീ​ഷ് പ​ണം ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് 13,000 രൂ​പ​യും കൈ​പ്പ​റ്റി. തു​ട​ർ​ന്ന് വ​ണ്ടി കൊ​റി​യ​റാ​യി മു​ള്ളൂ​ർ​ക്ക​ര ആ​റ്റൂ​രി​ൽ എ​ത്തി​യ​താ​യി ഫോ​ൺ എ​ത്തി.

ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം ഗി​രീ​ഷ് കു​മാ​ർ ബാ​ക്കി തു​ക​യാ​യ 14,000 രൂ​പ​യും ട്രാ​ൻ​സ്ഫ​ർ ചെ​യ്തു. അ​ബ്​​ദു​ൽ ഹ​മീ​ദ് കോ​ങ്ങാ​ട്ടി​ൽ എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​റാ​ണ് ത​ട്ടി​പ്പ് സം​ഘം വാ​ട്സ്​​ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത​തെ​ന്ന് ഗി​രീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

ക​രാ​ർ പ്ര​കാ​ര​മു​ള്ള തു​ക മു​ഴു​വ​ൻ ന​ൽ​കി​യി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​ത് ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ഹി​ന്ദി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഗി​രീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഗി​രീ​ഷ്​​കു​മാ​റി​െൻറ സ​ഹോ​ദ​ര​ൻ അ​നീ​ഷ് കു​മാ​ർ ചെ​റു​തു​രു​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle salefraud caseolx fraud
News Summary - olx fraud in the identity of soldier
Next Story