Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേ​രാ​മം​ഗ​ല​ത്ത്...

പേ​രാ​മം​ഗ​ല​ത്ത് വ​യോ​ധി​ക​യെ പ​റ​മ്പി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
oldwomens burned body found in backyard
cancel

പേ​രാ​മം​ഗ​ലം: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ വ​യോ​ധി​ക​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ന​ക്കൊ​ടി മേ​ട​ത്ത് വീ​ട്ടി​ൽ ഗോ​പി​നാ​ഥി‍െൻറ ഭാ​ര്യ രാ​ധ​യാ​ണ് (70) മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ധ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം പൊ​ലീ​സ് സ്​​റ്റേ​ഷ​നു പു​റ​കി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി‍െൻറ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധി​ച്ചു.

മ​ന​ക്കൊ​ടി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു മാ​സ​മാ​യി ഇ​ള​യ മ​ക​ളു​ടെ വീ​ടാ​യ മ​ഴു​വ​ഞ്ചേ​രി​യി​ലാ​ണ് രാ​ധ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ന​ക്കൊ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് നാ​ളാ​യി ഇ​വ​ർ അ​സ്വ​സ്ത​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഒ​ന്ന​ര വ​ർ​ഷം മു​മ്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് കു​റ​ച്ചു മാ​റി രാ​ധ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ ക​വ​റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ രേ​ഖ​ക​ളും 820 രൂ​പ​യും ക​ണ്ടെ​ത്തി. സ​മീ​പ​ത്തു​നി​ന്ന് മ​ണ്ണെ​ണ്ണ കു​പ്പി​യും തീ​െ​പ്പ​ട്ടി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. പേ​രാ​മം​ഗ​ലം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മ​ക്ക​ൾ: ജ​യ​കു​മാ​ർ, സു​രേ​ഷ്, സി​ന്ധു, ബി​ന്ദു. മ​രു​മ​ക്ക​ൾ: രാ​ധി​ക, മി​നി, ഗി​രീ​ശ​ൻ, ടോ​ണി. സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burned bodybackyard
News Summary - oldwomens burned body found in backyard
Next Story