Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന്; മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു

text_fields
bookmark_border
ബുധനാഴ്ച സംസ്കരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഒരു വിഭാഗം ആളുകൾ പൊലീസിൽ പരാതി നൽകിയത്
വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന്; മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു
cancel

മുണ്ടക്കയം ഈസ്റ്റ്: വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പെരുവന്താനം കരണിക്കാവ് കോളനിയിൽ താണപറമ്പിൽ പരേതനായ ഗോവിന്ദന്‍റെ ഭാര്യ അമ്മുക്കുട്ടി (78)യുടെ മൃതദേഹമാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മൂത്രാശയ രോഗത്തെതുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും നാലു ദിവസമായി ചികിത്സയിലായിരുന്നു. എന്നാൽ ചൊവാഴ്ച രാത്രി എട്ടോടെ ടെയാണ് അമ്മുക്കുട്ടി മരിച്ചത്. ബുധനാഴ്ച സംസ്കരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഒരു വിഭാഗം ആളുകൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് പൊലീസെത്തിയത്. ഏകമകൾ ഗിരിജ, മരുമകൻ: കുഞ്ഞുമോൻ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story