Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയവാഹനങ്ങള്‍ക്ക്...

പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി നിലവില്‍ വന്നു

text_fields
bookmark_border
പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി നിലവില്‍ വന്നു
cancel

തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിതനികുതി (ഗ്രീന്‍ ടാക്സ്) ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയംവാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരുവര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 400 രൂപയാണ് നികുതി.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ഹരിതനികുതി ബാധകമാണ്. ഹരിതനികുതി അടയ്ക്കാതെ വാഹനങ്ങള്‍ക്ക് ഒരു സേവനവും ചെയ്ത് കൊടുക്കുന്നതല്ല. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കുമ്പോഴും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കുമ്പോഴും ഹരിതനികുതി അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നികുതി അടച്ചിട്ടുണ്ടോ എന്ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് പിഴയുമുണ്ടാകും.

നികുതിയില്‍ നിന്ന് മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോകളെയും ഒഴിവാക്കിയിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ (ജി.ഫോറം) സമര്‍പ്പിക്കാന്‍ നേരത്തേ സമയമനുവദിച്ചിരുന്നു. ഇത്തരം അപേക്ഷകള്‍ക്ക് കഴിഞ്ഞദിവസം മുതല്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി ആരംഭിക്കുന്നതിന് മുമ്പ് 30 ദിവസത്തിനകം അപേക്ഷ ഫീസടച്ച് സമര്‍പ്പിക്കണം. അപേക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വെബ്സൈറ്റില്‍ (mvd.kerala.gov.in) ലഭ്യമാണ്.  

മോട്ടോര്‍ സൈക്കിള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നീ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 50 രൂപയാണ് അപേക്ഷാഫീസ്.
മോട്ടോര്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ സൈക്കിള്‍ മുച്ചക്ര വാഹനങ്ങള്‍ (ഓട്ടോ) എന്നിവക്കും 100 രൂപയും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഓരോ അപേക്ഷക്കുമുള്ള ഫീസ്. അപേക്ഷകര്‍ക്ക് ഒരുമാസത്തേക്കോ ഒരു ക്വാര്‍ട്ടറിലെ അടുത്ത രണ്ട് മാസത്തേക്കോ ഒരു ക്വാര്‍ട്ടറിലേക്കോ ക്വാര്‍ട്ടറിന്‍െറ ആരംഭം മുതല്‍ ഒരു വര്‍ഷത്തേക്കോ ജി.ഫോറം ഫയല്‍ ചെയ്യാം.

Show Full Article
TAGS:old vehicles 
Next Story