പഴയ ടിക്കറ്റ്: കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിടിയിൽ
text_fieldsകോഴിക്കോട്: തലേദിവസം ഉപയോഗിച്ച ടിക്കറ്റ് യാത്രക്കാരന് നൽകിയ കണ്ടക്ടർ പിടിയിൽ. തൊട്ടിൽപ്പാലം ഡിപ്പോയിൽ ജോലിചെയ്യുന്ന പി.എം. സുനീഷ് ആണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി വിജിലൻസ് സ്ക്വാഡിെൻറ പിടിയിലായത്.
വ്യാഴാഴ്ച പൂഴിത്തോട്-തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് പെരുവണ്ണാമൂഴിയിൽനിന്ന് കോഴിക്കോേട്ടക്കുള്ള യാത്രക്കാരന് ബുധനാഴ്ചത്തെ ടിക്കറ്റ് നൽകിയത്. ഇയാളെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയതായി വിജിലൻസ് അധികൃതർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി വിജിലൻസ് ഒാഫിസർ എൻ. ശിവകുമാറിെൻറ നിർദേശപ്രകാരം ഉദ്യോഗസ്ഥരായ ടി. പ്രേംലാൽ, വി.ടി. സുധീഷ്, കെ. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
