പഴയ എസ്.എഫ്.ഐക്കാരി; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്
text_fieldsകൊച്ചി: പേരെടുത്തു പറയാതെ കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനവുമായി ഹൈബി ഈഡന ് എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് കോണ്‍ഗ്രസിന്റെ സംസ്കാരം പഠിക്കാന്‍ ഒമ്പത് വർഷം മതിയാവില്ലെന്ന ും ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇത് കോൺഗ്രസാണ് സഹോദരി... തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ സംസ്കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ. ഇത് കോൺഗ്രസാണ്.’ - എന്നായിരുന്നു ഹൈബി ഈഡെൻറ പോസ്റ്റ്. എന്നാല്‍ ഇത് വിവാദമായതോടെ ഹൈബി പോസ്റ്റ് പിന്‍വലിച്ചു.
ഹൈബി ഈഡനും സൗമിനി ജയിനുമായി ഏതാനും ദിവസങ്ങളായി വാദപ്രതിവാദങ്ങൾ നടക്കുകയാണ്. കെ.പി.സി.സി നിര്‍ദേശപ്രകാരം സൗമിനി ജയിന് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

