'ജോസ്.കെ.മാണിക്ക് അധികാരത്തോട് ആർത്തിയെന്ന് വി.എൻ വാസവൻ'; പഴയ വാർത്ത കുത്തിപ്പൊക്കി നെറ്റിസൺസ്
text_fieldsകോഴിക്കോട്: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജോസ് കെ.മാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദേശാഭിമാനിയിൽ വന്ന വി.എൻ വാസവന്‍റെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസൺസ്. ജോസ്.കെ.മാണിക്ക് അധികാരത്തോട് ആർത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ 2019 ൽ നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലോക്സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്കുപോയ ജോസ്.കെ.മാണി എം.പിയുടെ നടപടി അധികാരത്തോടുള്ള ആർത്തിയും കച്ചവട രാഷ്്ട്രീയത്തിന്റെ ഉദാഹരണവുമാണെന്നായിരുന്നു നിലവിൽ സഹകരണമന്ത്രിയായ വി.എൻ വാസവൻ അന്ന് പ്രസംഗിച്ചത്.
സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ എന്തു നെറികേടും കാട്ടുന്ന ഇത്തരക്കാർ പൊതുപ്രവർത്തകർക്കാകെ അപമാനമാണ്. ഇവർക്കെതിരെ പ്രതികാരത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറയുന്നു. കോട്ടയം ലോക്ഭാ മണ്ഡലത്തെ അനാഥമാക്കിയ ജോസ്.കെ മാണിക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.