സൈക്കിൾ മാർഗ തടസം ഉണ്ടാക്കിയതിനെ ചൊല്ലി തർക്കം: സപ്ലൈകോ ഗോഡൗൺ തൊഴിലാളിയുടെ അടിയേറ്റ് വയോധികൻ മരിച്ചു
text_fieldsഹരിപ്പാട്: സൈക്കിൾ മാർഗ തടസമുണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സപ്ലൈകോ ഗോഡൗൺ തൊഴിലാളിയുടെ അടിയേറ്റ് വയോധികൻ മരിച്ചു. വീയപുരം കാരിച്ചാൽ തുണ്ടിൽ ജോസ് ഗീവർഗീസാണ് (62) മരിച്ചത്. സംഭവത്തെ തുടർന്ന് വീയപുരം നന്ദൻ കേരിൽ കോളനിയിൽ ദയാനന്ദനെ വീയപുരം പൊലീസ് കസ്റ്റഡിയിലുത്തു.
വെള്ളിയാഴ്ച. വൈകിട്ട് ഏഴരയോടെ കാരിച്ചാൽ ഷാപ്പിനു സമീപമായിരുന്നു സംഭവം. ഷാപ്പിൽ നിന്നും ഇറങ്ങിയ ഇരുവരും സൈക്കിൾ കുറുകെ വെച്ചെന്ന കാരണം പറഞ്ഞ് തർക്കം ഉണ്ടാകുകയും ദയാനന്ദൻ ജോസിനെ അടിച്ചെന്നുമാണ് പരാതി. മർദനമേറ്റ ജോസ് തൽക്ഷണം മരിച്ചു.
ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം അടിയാണോ എന്നത് പോസ്റ്റു മോർട്ടത്തിനു ശേഷമേ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. വീയപുരം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

