ഭക്ഷണം തേടിയിറങ്ങിയ 75കാരിയെ പീഡിപ്പിച്ച 47കാരൻ അറസ്റ്റിൽ
text_fieldsകായംകുളം: വിശന്നുവലഞ്ഞ് ഭക്ഷണം തേടിയിറങ്ങിയ വയോധികയെ ആഹാരം നൽകാമെന്ന് പ്രേലാഭിപ്പിച്ച് വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനത്തിൽ രമണനാണ് (47) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് 1.30 ഒാടെയായിരുന്നു സംഭവം. കെ.പി റോഡ് വഴി പോവുകയായിരുന്ന 75കാരിയോട് വിശേഷങ്ങൾ തിരക്കിയും വിഷമങ്ങൾക്ക് പരിഹാരം കാണാമെന്നും പ്രലോഭിപ്പിച്ചാണ് വീട്ടിലെത്തിച്ചത്.
രമണെൻറ വീട്ടിലും പരിസരത്തും ഇൗ സമയം ആരുമുണ്ടായിരുന്നില്ല. അപ്രതീക്ഷിത പീഡനം ചെറുക്കാൻ ശ്രമിച്ച വയോധിക നിലവിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വൈകീട്ട് 5.30 ഒാടെ ഇവരെ റോഡിലെത്തിച്ചശേഷം രമണൻ കടന്നുകളഞ്ഞു. റോഡരികിൽ അവശയായി കിടക്കുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികൾ വിവരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞുമോൾ റജിയെ അറിയിച്ചു. ഇവരെത്തി കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഗവ. ആശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. ഒളിവിൽ പോയ രമണനെ രാത്രിയോടെ ബന്ധുവീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.കരിമുളക്കൽ നിവാസിയായ പ്രതി ആറുവർഷം മുമ്പാണ് കറ്റാനത്തെ ഒഴിഞ്ഞ പ്രദേശത്ത് സ്ഥലം വാങ്ങി താമസമാക്കിയത്.
