Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴയ ബസുകൾ നവീകരിച്ച്​...

പഴയ ബസുകൾ നവീകരിച്ച്​ നിരത്തിലേക്ക്; കെ.എസ്.ആർ.ടി.സിയിൽ ‘പ്രോജക്ട് സൂര്യ’ക്ക് തുടക്കം

text_fields
bookmark_border
https://www.madhyamam.com/tags/priyadarshini
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ക​രം മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി. സ​ർ​ക്കാ​റി​ന്റെ 100ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സാ​ങ്കേ​തി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​യും കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഐ.​ടി.​ഐ, പോ​ളി​ടെ​ക്നി​ക്, എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ് ​പ്രോ​ജ​ക്ട് സൂ​ര്യ​യി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​രു​ക്കു​ന്ന​ത്. പ്ര​ത്യേ​ക ആ​ഡ് ഓ​ൺ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സ് ബോ​ഡി ബി​ൽ​ഡി​ങ്, എ​ൻ​ജി​ൻ ഓ​വ​ർ​ഹോ​ളി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റി​ങ്, ലൈ​റ്റി​ങ് സി​സ്റ്റം എ​ന്നി​വ​യി​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നും പ​രി​ശീ​ലി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും.

ഓ​ട്ടോ​മൊ​ബൈ​ൽ ആ​ശ​യ​ങ്ങ​ൾ വ​ലി​യൊ​രു ഗ​താ​ഗ​ത ശൃം​ഖ​ല​യി​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന് നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാം. പ​ഠ​ന​ത്തോ​ടൊ​പ്പം കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രി​യ​റി​നും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ലാ​ഭ​ക​ര​മാ​യ സ​ർ​വി​സു​ക​ൾ, പ​രി​സ്ഥി​തി​സൗ​ഹൃ​ദ ബ​സു​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ തി​ക​ച്ചും പു​തി​യൊ​രു യാ​ത്രാ​സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം ഡി​പ്പോ​ക​ളും ബ​സ് ടെ​ർ​മി​ന​ലു​ക​ളും ആ​ധു​നി​കീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സു​ല​ഭ് ഇ​ന്റ​ർ​നാ​ഷ​ന​ലു​മാ​യി ചേ​ർ​ന്ന് ആ​ധു​നി​ക വി​ശ്ര​മ​മു​റി​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ഡി​പ്പോ​ക​ളു​ടെ രൂ​പ​വും കെ.​എ​സ്.​ആ​ർ.​ടി.​സി മെ​ച്ച​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണം കൊ​ച്ചി​യി​ൽ 13 കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ ബ​സ് ടെ​ർ​മി​ന​ലി​ന്റെ നി​ർ​മാ​ണം 18 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ഒ​രു പു​തി​യ ബ​സി​ന് 30 മു​ത​ൽ 40 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​രു​മ്പോ​ൾ കേ​വ​ലം ഒ​ന്ന​ര ല​ക്ഷം മു​ത​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ​ക്കു​ള്ളി​ലാ​ണ് ബി.​എ​സ് -മൂ​ന്ന്, ബി.​എ​സ് -നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ബ​സു​ക​ൾ ഡീ​ല​ക്സ്, സൂ​പ്പ​ർ​ഫാ​സ്റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കു​ന്ന​ത്.

മി​ക​ച്ച എ​ൻ​ജി​ൻ ട്യൂ​ണി​ങ്ങി​ലൂ​ടെ ഇ​ത്ത​രം ബ​സു​ക​ളു​ടെ പു​ക മ​ലി​നീ​ക​ര​ണ തോ​ത് 80 മു​ത​ൽ 85 ശ​ത​മാ​നം വ​രെ കു​റ​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ർ ക്ലാ​സ് ശ്രേ​ണി​യി​ലു​ള്ള 26 ബ​സു​ക​ളും ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ ഫാ​സ്റ്റ് ശ്രേ​ണി​യി​ലു​ള്ള 52 ബ​സു​ക​ളും ഓ​ർ​ഡി​ന​റി ശ്രേ​ണി​യി​ലു​ള്ള 22 ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelersold busKSRTClow cost
News Summary - Old buses refurbished for low cost: KSRTC launches Project Surya
Next Story