You are here

ദേഹാസ്വസ്ഥ്യം; മുംബൈയിൽ നിന്നെത്തിയ വയോധിക മരിച്ചു

11:36 AM
20/05/2020
death.jpg
Representative Image

ചാവക്കാട്: മുംബൈയിൽ നിന്നെത്തിയ വയോധിക ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിൻെറ ഭാര്യ ഖദീജക്കുട്ടി (73) ആണ്​ മരിച്ചത്. 

മുംബൈയിൽ നിന്ന് ഇവർ ബുധനാഴ്ച്ച പുലർച്ചെ 5.30ഓടെയാണ് റോഡ്​ മാർഗം കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. രാവിലെ 7.30ഓടെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളോടു കൂടി ചാവക്കാട്​ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

എന്നാൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.


 

Loading...
COMMENTS