Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; വയോധികൻ അറസ്റ്റിൽ
cancel

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. ശാസ്തവട്ടം ഹാഷിർ മൻസിലിൽ ഹാഷിറിനെ(60)യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ആറുമാസമായി പല തവണയായി ഇയാൾ ബലാത്സംഗത്തിനിരയാക്കിയതായാണ് വിവരം. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്‌ളാറ്റിലെത്തുകയും പെൺകുട്ടിയെ ആക്രമിക്കുകയുമായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. ഡോക്ടറാണ് മംഗലപുരം പൊലീസിൽ വിവരമറിയിച്ചത്.

തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ഇയാൾ അറസ്റ്റിലാകുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - old age man arrested in POCSO case
Next Story