Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി ചുഴലിക്കാറ്റ്​:...

ഒാഖി ചുഴലിക്കാറ്റ്​: അഞ്ചുപേരെ കൂടി രക്ഷപ്പെടുത്തി

text_fields
bookmark_border
ockhi
cancel

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റി​െന തുടർന്ന്​ കടലിൽ കാണാതായ മത്​സ്യത്തൊഴിലാളികളിൽ നാലുപേരെ വ്യോമസേനയു​െട ഹെലികോപ്​റ്ററിൽ കരക്കെത്തിച്ചു. വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് (48) അടിമലത്തുറ​, അന്തോണി അടിമ (30) കൊല്ലംകോട്, മരിയദാസ്​, സെല്‍വ കുരിശ് (35) അടിമലത്തുറ എന്നിവ​രെയാണ്​ ​രക്ഷപ്പെടുത്തിയത്​.  ഇവരെ അടിയന്തര ചികിത്​സ നൽകുന്നതിനായി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്​. സഖറിയാസ് (55) അടിമലത്തുറ എന്നയാളെ മത്​സ്യത്തൊഴിലാളികളും രക്ഷ​െപ്പടുത്തിയിട്ടുണ്ട്​. 

13 പേരുമായി തീര സംരക്ഷണ സേനയുടെ കപ്പൽ കൊല്ലത്ത്​ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്​. ഇതിൽ നിന്ന്​ തൊഴിലാളികളെ കരക്കെത്തിക്കാൻ ബോട്ടുകൾ ഇറക്കിയിട്ടുണ്ട്​​. അതിനിടെ, സര്‍ക്കാരിന്‍റെ നിര്‍ദേശം മറികടന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾ​ പൂന്തുറയിൽ നിന്ന്​ ഒരു മൃതദേഹം കൂടി കണ്ടെത്തി. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. 

 അതേസമയം, കടലിൽ കാണാതായവർക്ക്​ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്​. 140 ഒാളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്​ കരുതുന്നത്​. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന്​ ആരോപിച്ചാണ്​ മത്സ്യത്തൊഴിലാളികള്‍ ​തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയത്​. പൂന്തുറ, വിഴിഞ്ഞം സ്വദേശികളായ  75ഓളം തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsrescue operationsokhiOkhi cyclone
News Summary - Okhi: One Death Reported, and Rescued 4 Persons - Kerala News
Next Story