ഒാഖി: കാണാതായവരെക്കുറിച്ച് അവ്യക്തത
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായവരെക്കുറിച്ച് അവ്യക്തത. 104പേരെ കാണാനില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചതിനുപിന്നാലെ 103 പേരെ കാണാനില്ലെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി. കാണാതായവരെക്കുറിച്ച് വകുപ്പിന് അവ്യക്തതയില്ലെന്നും ഒന്നുമറിയാത്തവരാണ് കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വി.എസ്. ശിവകുമാറിെൻറ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി പുതിയ കണക്ക് പറഞ്ഞത്. 49 പേർ തിരുവനന്തപുരത്തും കണ്ണൂരിലും കാസർകോട്ടുമായി രണ്ടുപേരുമാണ് മരിച്ചത്. കാണാതായവർ ഇനി തിരിച്ചെത്തില്ലെന്നാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്.
മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ൈപ്രമറി ക്ലാസുകളിൽ പഠിക്കുന്ന 158 കുട്ടികളുണ്ട്. ഇവരുടെ തുടർപഠനം സർക്കാർ ഏറ്റെടുക്കും. മൂന്നുപേർ ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്നുണ്ട്. ഇതിൽ ഒരാളുടെ ഫീസ് സർക്കാർ അടച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.
തീരദേശ സംരക്ഷണം സംബന്ധിച്ച് സംസ്ഥാനം കർമപദ്ധതി തയാറാക്കും. നിലവിലെ നിയമപ്രകാരം സമുദ്ര തീരത്തുനിന്ന് 200മീറ്റർ അകലത്തിൽ മാത്രമേ വീടുവെക്കാൻ കഴിയൂ. മറ്റ് സംസ്ഥാനങ്ങൾ തീരസംരക്ഷണം സംബന്ധിച്ച് കർമപദ്ധതി തയാറാക്കിയതിനാൽ വീടുവെക്കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ട്. കടലിൽനിന്ന് 50 മീറ്റർവരെ അകലത്തിൽ മാറ്റിപ്പാർപ്പിക്കാൻ 10 ലക്ഷം രൂപവീതം സർക്കാർ അനുവദിക്കുന്നുണ്ട്. ക്രമേണ കടൽത്തീരത്തുനിന്ന് 50 മീറ്റർ അകലെവരെ താമസിക്കുന്ന മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ മത്സ്യബന്ധന യാനങ്ങൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം പ്രത്യേകമായി നൽകുമെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
