ഒാഖി: നിരവധി പേർ ഇനിയും കടലിൽ തന്നെ
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ബോട്ടുകളിൽ പലതും ഇനിയും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്നു മാത്രംഎ 102 പേർ ഇനിയും തിരിച്ചത്താനുണ്ട്. പൂന്തുറയിൽ നിന്ന് കടലിൽ പോയ 17 ബോട്ടുകൾ കണ്ടെത്തിയിട്ടില്ല. ഇവയിലുണ്ടായിരുന്ന 37 തൊഴിലാളികളെയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കൊല്ലത്തു നിന്നുപോയ 25ഒാളം വള്ളങ്ങൾ എഞ്ചിൻ കേടായി കടലിൽ തന്നെ കുടുങ്ങിയിരിക്കുകയാണെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആരോപണം. ആലുപ്പുഴയിൽ നിന്നു പോയ ജോയൽ എന്ന േബാട്ടും തിരിച്ചെത്തിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
രാജു, ലേലദിമ, ലോവിതൻ, ജോൺപോൾ, സുരേഷ്, ഡെൻസൺ, സെൽവരാജ്, സിൽവപ്പിള്ള, അലക്സാണ്ടർ, ജോൺസൺ, പനിയാദിമ, സെൽവൺ, മർലെൻ, ജോസഫ്, മോസസ് അൽക്കൂസ്, ജെയിംസ്, വിനീഷ്, സാബു, ലാസർ, സ്റ്റീഫൻ, ഡേവിഡ്സൺ, സേവിയർ, അരോഗ്യദാസ്, ജെയ്സൺ, ആൻറണി, ബേബിയാൻസ്, മർസിലൻ, ഡെൻസൺ, മിശിഹ, ഫ്രാൻസിസ്, സേതു, ലോറൻസ് ബെർണാഡ്, ലോറൻസ് ആൻറണി, ദേവദാസൻ, ജോസഫ്, സെൽവൻ, സിസിൽ എന്നിവരയൊണ് കണ്ടെത്താനുള്ളത്.
നാവിക വ്യോമസേനകളുടെ തെരച്ചിലിൽ തിരുവനന്തപുരത്ത് ഇന്ന് ഏഴുപേെര കണ്ടെത്തിയതായും വാർത്തകളുണ്ട്. ഇവരെ കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നാലു മത്സ്യത്തൊഴിലാളികളെ നീണ്ടകരയിലെത്തിച്ചിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, നാട്ടുകാർ സ്വന്തം നിലക്ക് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നവർ പേരു വിവരങ്ങൾ അധികൃതരെ അറിയിക്കണം.
അതിനിടെ കോഴിക്കോട് വെള്ളയിൽ നിന്നും പുതിയാപ്പയിൽ നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ ബോട്ടുകൾ തിരിച്ചെത്തി. മലപ്പുറം താനൂരിൽ നിന്ന് പോയ ബോട്ടും പുതിയാപ്പയിൽ തിരിച്ചെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
