Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി ദുരന്തം:...

ഒാഖി ദുരന്തം: കാണാതായവരെ കണ്ടെത്താൻ ലത്തീൻസഭ കോടതിയിലേക്ക്​

text_fields
bookmark_border
ഒാഖി ദുരന്തം: കാണാതായവരെ കണ്ടെത്താൻ ലത്തീൻസഭ കോടതിയിലേക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ഖി ദു​ര​ത്തി​ൽ​പെ​ട്ട്​ ക​ട​ലി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ത്തീ​ൻ അ​തി​രൂ​പ​ത ഹൈ​കോ​ട​തി​യി​ലേ​ക്ക്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം. ചു​ഴ​ലി​ക്കാ​റ്റ്​ ദു​ര​ന്തം വി​ത​ച്ച് 16 ദി​വ​സം ക​ഴി​യു​മ്പോ​ഴും സം​സ്​​ഥാ​ന​ത്തി​​െൻറ വി​വി​ധ തീ​ര​ങ്ങ​ളി​ൽ​നി​ന്ന്​ മു​ന്നൂ​റി​ലേ​റെപേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ്​ അ​തി​രൂ​പ​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നു​മ​ാ​ത്രം 242 പേ​ർ ഇ​നി​യും തി​രി​ച്ചെ​ത്താ​നു​ണ്ട്. ഇ​തു​കൂ​ടാ​തെ ഒാ​ഖി​ക്ക്​ മു​മ്പ്​ വ​ലി​യ ബോ​ട്ടു​ക​ളി​ൽ കൊ​ച്ചി​യി​ൽ​നി​ന്നും മ​റ്റ്​ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നും വി​വ​രം കി​ട്ടി​യി​ട്ടു​ണ്ട്. 

ആ​ന്ധ്ര, ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​വ​രെ​ക്കു​റി​ച്ച്​ ആ​രും അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല. കേ​സ് ഹൈ​കോ​ട​തി പ​രി​ഗ​ണി​ച്ചാ​ല്‍ കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ച് സ​ഭ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വ്യ​ക്ത​മാ​യ വി​വ​രം സ​ര്‍ക്കാ​റി​ന്​ കോ​ട​തി​യെ അ​റി​യി​ക്കേ​ണ്ടി​വ​രും.  അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച മൃ​ത​ദേ​ഹ​ങ്ങ​ളൊ​ന്നും തി​ര​ച്ചി​ൽ സം​ഘ​ത്തി​ന്​  ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ ര​ണ്ട്​ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ കൂ​ട്ട​ത്തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒാ​ഖി ദു​ര​ന്ത​ത്തി​ൽ ആ​കെ 70 പേ​രാ​ണ്​ മ​രി​ച്ച​ത്. അ​തി​ൽ 42 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ട്. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

ആ​ർ​ച്ച്​ ബി​ഷ​പ്​ ഡോ. ​എം. സൂ​സ​പാ​ക്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബു​ധ​നാ​ഴ്​​ച വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട്​ കാ​ണാ​താ​യ​വ​രുടെ ക​ണ​ക്കു​ക​ൾ കൈ​മാ​റി. ഇ​തി​ന്മേ​ൽ ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​ അ​തി​രൂ​പ​ത കു​റ്റ​പ്പെ​ടു​ത്തി. ദു​രി​ത​ബാ​ധി​ത​രെ​ക്കു​റി​ച്ച വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ക​ണ​ക്കു​ക​ളി​ൽ അ​ന്ത​രം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര-സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ ല​ത്തീ​ൻ അ​തി​രൂ​പ​ത രം​ഗ​ത്തു​വ​ന്ന​ത്. 177 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് കാ​ട്ടി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ര്‍ ത​യാ​റാ​ക്കി​യ​പ്പോ​ള്‍ 84 പേ​രെ മാ​ത്ര​മാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. 68 എ​ന്നാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ ക​ണ​ക്ക്. എ​ന്നാ​ൽ, തു​ട​ക്കം മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ കൂ​ട്ടു​േ​മ്പാ​ൾ മ​ര​ണ​സം​ഖ്യ 70  ആ​വു​ന്നു​ണ്ട്. 

വിവിധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്ന് മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും വി​വ​രം ശേ​ഖ​രി​ച്ചാ​ണ് പൊ​ലീ​സ് പു​തി​യ ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം 177 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വ​ലി​യ ബോ​ട്ടി​ല്‍ പോ​യ 17 മ​ല​യാ​ളി​ക​ള​ട​ക്കം 204 പേ​ര്‍ തി​രി​ച്ചെ​ത്താ​നു​ണ്ടെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ഇ​വ​രെ കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​ണാ​താ​യ​താ​യി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ 93 പേ​ർ റ​വ​ന്യൂ​വ​കു​പ്പി​​െൻറ ക​ണ​ക്കി​ലി​ല്ല. പൊ​ലീ​സ് റി​പ്പോ​ര്‍ട്ട് പ്ര​കാ​രം മ​ര​ണം 64 ആ​ണ്. ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ക​ണ​ക്കി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടാ​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍പേ​രെ  ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി ല​ത്തീ​ന്‍ സ​ഭ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

ഡി.എന്‍.എ ടെസ്​റ്റിലൂടെ രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പൊഴിയൂര്‍ സൗത്ത് കൊല്ലംകോട് ഫിഷര്‍മെന്‍ കോളനിയിൽ വിന്‍സ​െൻറി​​െൻറ മകന്‍ അലക്‌സാണ്ടർ (35), തുമ്പ സ്വദേശി ജെറാൾഡ് എന്നിവരുടെ മൃതദേഹമാണ് ഡി.എന്‍.എ ടെസ്​റ്റിലൂടെ തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.ഇതുവരെ 19 പേരെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒരാള്‍ ആശുപത്രിയില്‍ ​െവച്ചും മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജില്‍ ആറ്​ മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ രണ്ട്​ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും മൂന്ന്​ മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും ഒരു മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി തോമസ് ഡേവിഡിനെ (32) ഡിസ്ചാര്‍ജ് ചെയ്തു. ഇനി അഞ്ചു​പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ട്രോമ കെയര്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ള പൂന്തുറ സ്വദേശി മൈക്കിളി​​െൻറ (42) ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.

കേരളം ഒമാ​​െൻറ സഹായം തേടി 
തി​രു​വ​ന​ന്ത​പു​രം: ഒാ​ഖി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ളം ഒ​മാ​​െൻറ സ​ഹാ​യം തേ​ടി. ഒ​മാ​ൻ തീ​ര​ത്ത്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ​ഹാ​യം തേ​ടി​യ​ത്. വി​വ​രം പു​റ​ത്തു​വ​ന്ന​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പി​​െൻറ​യും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റോ​ട്​​ നി​ജ​സ്​​ഥി​തി അ​ന്വേ​ഷി​ച്ച്​ അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ഒ​മാ​ൻ അ​ധി​കൃ​ത​രോ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 


പയ്യോളി ആഴക്കടലിൽ കണ്ടെത്തിയ ഫൈബർ വള്ളം തൊഴിലാളികൾ ക​രക്കെത്തിച്ചു
പയ്യോളി: ആഴക്കടലിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഫൈബർ വള്ളം മത്സ്യ​ബന്ധനത്തിന്​ പോയ തൊഴിലാളികൾ സാഹസികമായി കരക്കെത്തിച്ചു. പയ്യോളി കടലിൽ തീരത്തുനിന്ന്​ 50 കി.മീറ്റർ അകലെ ​വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ‘ക്രൈസ്​റ്റ്​ കിങ്​’ എന്ന ഫൈബർ വള്ളമാണ്​ പയ്യോളിയിൽനിന്ന്​  മത്സ്യബന്ധനത്തിനുപോയ കന്യാകുമാരി സ്വദേശികൾ വെള്ളിയാഴ്​ച പുലർച്ച കരക്കെത്തിച്ചത്​. വെള്ളം കെട്ടിവലിച്ച്​ അയനിക്കാട്​ കടൽത്തീരത്താണ്​ എത്തിച്ചത്​. മത്സ്യത്തൊഴിലാളികളായ ടി. മജിലൻ, എ. ആ​േൻറാൺ, സി. സാജൻ, എ. ജൂലിയസ്​ എന്നിവരാണ്​ വള്ളം കരക്കെത്തിച്ചത്​. വള്ളത്തിൽനിന്ന്​ ലഭിച്ച റൂബർട്ട്​ എന്നയാളു​െട തെരഞ്ഞെടുപ്പ്​ ​െഎ.ഡി കാർഡ്​ തൊഴിലാളികൾ പയ്യോളി എസ്​.​െഎ കെ. സുമിത്ത്​കുമാറിന്​ കൈമാറി. വിഴിഞ്ഞം മേൽവിലാസത്തിലുള്ളതാണ്​ ​െഎ.ഡി കാർഡ്​. വള്ളവും ​െഎ.ഡി കാർഡും ലഭിച്ച വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചതായി പയ്യോളി പൊലീസ്​ പറഞ്ഞു. പൊലീസി​​െൻറ  നിർദേശാനുസരണം വള്ളം സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റി.


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:latin sabhakerala newsmalayalam newsOkhi cyclone
News Summary - okhi: latin sabha moves court
Next Story