Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: അഞ്ച്​...

ഒാഖി: അഞ്ച്​ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു

text_fields
bookmark_border
okhi-4
cancel

വിഴിഞ്ഞം: ഒാഖിയിൽപ്പെട്ട്​ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയിൽ ഷാജി പീറ്റർ (38), വിഴിഞ്ഞം കോട്ടപ്പുറം പുറവിളാകത്തുവീട്ടിൽ സേവ്യർ (44), പൂവാർ വാറുവിളത്തോപ്പ് സ്വദേശി പനിദാസൻ (63), കന്യാകുമാരി വിളവൻകോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ്​ (53), തമിഴ്നാട് അഗസ്​തീശ്വരം കോവിൽ സ്​ട്രീറ്റ് സ്വദേശി മൈക്കിൾ അമീൻ (37) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഷാജി പീറ്ററുടെ മൃതദേഹം അഴീക്കോട് താലൂക്ക്​ ആശുപത്രിയിലും സേവ്യറുടെ മൃതദേഹം ബേപ്പൂർ താലൂക്ക്​ ആശുപത്രിയിലുമാണ് ഉള്ളത്. നടപടി പൂർത്തിയായതിന് ശേഷം ശനിയാഴ്​ച ഉച്ചയോടെ മൃതദേഹങ്ങൾ വിഴിഞ്ഞത്തെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. 

ക്ലീറ്റസി​​െൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലും മൈക്കിൾ അമീ​േൻറത്​ ശ്രീചിത്ര മോർച്ചറിയിലും പനിദാസ​േൻറത്​ ജനറൽ ആശുപത്രി മോർച്ചറിയിലുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൂന്ന്​ മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതിൽ ഒരു മൃതദേഹം  മെഡിക്കൽ കോളജ് മോർച്ചറിയിലും രണ്ട്​ മൃതദേഹങ്ങൾ ശ്രീചിത്രയിലെ മോർച്ചറിയിലും തിരിച്ചറിയാത്ത നിലയിൽ സൂക്ഷിക്കുന്നു. ഇതുവരെ 19 പേരെയാണ് മരിച്ചനിലയിൽ മെഡിക്കൽ കോളജ്  ആശുപത്രിയിൽ കൊണ്ടുവന്നത്. ഒരാൾ ആശുപത്രിയിൽ​െവച്ച് മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdead bodiesOkhi cycloneidentify
News Summary - okhi: five dead bodies identify
Next Story