Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാഖി: 11 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ 63 ആയി

text_fields
bookmark_border
Okhi-Cyclone
cancel

കോഴിക്കോട്: ഒാഖി ചുഴലിക്കാറ്റിൽ കാണാതായവരിൽ 11 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു. കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഒമ്പതും കൊടുങ്ങല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് ഒാരോ മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച ഒമ്പത് (കോഴിക്കോട് ഏഴും താനൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും) മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 

കാണാതായവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് ബേപ്പൂർ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 57 ആയി. ചൊ​വ്വാ​ഴ്​​ച മാ​ത്രം സം​സ്​​ഥാ​ന​ത്തി​​​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 10​ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തിരുന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ എ​ട്ടും മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഒ​ന്നു​വീ​ത​വും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ചൊ​വ്വാ​ഴ്​​ച ക​ണ്ടെ​ത്തി​യ​ത്​. 

കോ​ഴി​ക്കോ​ട്​ ഭാ​ഗ​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രാ​ണ് ഇന്നലെ​ എ​ട്ടു​മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ തീരദേശ ​സേ​ന​യും ഫി​ഷ​റീ​സ്​ വ​കു​പ്പുമാണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​ക്കെ​ത്തി​ച്ച​ത്. തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന്  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ   ഒ​മ്പ​ത് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി  ബേ​പ്പൂ​ർ കോ​സ്​​റ്റ​ൽ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ വി​വ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​​ൻ​റി​നും ഇ​ന്ത്യ​ൻ കോ​സ്​​റ്റ്​ ഗാ​ർ​ഡി​നും കൈ​മാ​റി.

തു​ട​ർ​ന്ന്​  ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കോ​സ്​​റ്റ​ൽ പൊ​ലീ​സി​​​​​​െൻറ  സ്പീ​ഡ് ബോ​ട്ടി​ൽ ഒ​രു മൃ​ത​ദേ​ഹം ബേ​പ്പൂ​ർ സി​ൽ​ക്കി​നു സ​മീ​പം ഉ​ച്ച​ക്ക്​ ര​ണ്ടു മ​ണി​യോ​ടെ എ​ത്തി​ച്ചു. മൂ​ന്ന​ര​യോ​ടെ  ബേ​പ്പൂ​ർ മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത്​  മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മ ​​​​​െൻറി​​​​​​െൻറ ബോ​ട്ടി​ൽ മൂ​ന്നും വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ കോ​സ്​​റ്റ്​ ഗാ​ർ​ഡി​​​​​​െൻറ സി- 144 ​ക​പ്പ​ലി​ൽ ര​ണ്ടും രാ​ത്രി 7.30ഒാ​ടെ​ മ​റ്റു ര​ണ്ടു​ മൃ​ത​ദേ​ഹ​ങ്ങ​ളും ​കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.പൊ​ന്നാ​നി തീ​ര​ത്തു​നി​ന്ന്​ 15 നോ​ട്ടി​ക്ക​ൽ മൈ​ല​ക​ലെ താ​നൂ​ർ ഭാ​ഗ​ത്തെ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്നാ​ണ്​ മ​റ്റൊ​രു​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. 

രണ്ട് ബോട്ടുകൾകൂടി കൊച്ചിയിൽ എത്തി
മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ രണ്ട് ബോട്ടുകൾകൂടി ചൊവ്വാഴ്ച കൊച്ചിയിൽ എത്തി. നോവ, കാർമൽ മൗണ്ട് എന്നീ തമിഴ്നാട് ബോട്ടുകളാണ് 25 മത്സ്യത്തൊഴിലാളികളുമായി എത്തിയത്. കഴിഞ്ഞ മാസം 10ന്​ കൊച്ചിയിൽനിന്ന്​ പുറപ്പെട്ടതാണിവ. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ കയറിയതായി വിവരം ലഭിച്ച ഏഴ് ബോട്ടുകളും 87 തൊഴിലാളികളും ഇന്നലെ കൊച്ചിയിൽ വന്നിട്ടുണ്ട്. ഇതിൽ 33 പേർ മലയാളികളാണ്. യഹോവ ശ്യാമ, ഹോളി സ്പിരിറ്റ്, തിരുകുടുംബം, ലൂർദ് മാതാ, ക്രൈസ്​റ്റ്​ ദി കിങ്​, സ​​​െൻറ്​ മേരീസ്, ഡയാൻസ് എന്നീ തമിഴ്നാട് ബോട്ടുകളാണ് ഇവ. 

അതേസമയം ചെല്ലാനം, ചെറായി ഭാഗങ്ങളിൽ മൂന്ന് മൃതദേഹം ഒഴുകിനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മറൈൻ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  മൃതദേഹങ്ങളും ബോട്ടുകളും കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽനിന്നുള്ള 10 ബോട്ടുകൾ കൊച്ചിയിൽനിന്ന്​ പുറപ്പെട്ടു. അഞ്ച്  ദിവസത്തിനുശേഷം തിരിച്ചെത്തും. ചൊവ്വാഴ്ച 187 മത്സ്യത്തൊഴിലാളികള്‍കൂടി തിരിച്ചെത്തിയതായി ജില്ല ഭരണകൂടം അറിയിച്ചുഅതിനിടെ, ഇനി 18 ബോട്ടുകളെയും 210 തൊഴിലാളികളെയും കുറിച്ചാണ് വിവരം ലഭിക്കാനുള്ള​െതന്ന്​ ലോങ്​ ലൈൻ ബോട്ട് ആൻഡ്​​ ബയിങ്​ ഏജൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - okhi cyclone: three dead bodies found at kozhikode beypore- Kerala news
Next Story