ഒാഖി: മത്സ്യത്തൊഴിലാളികളെ കൂട്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിലിൽ നാല് മൃതദേഹമാണ് കണ്ടെത്താനായത്. മൂന്ന് ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയ 34 തമിഴ്നാട്ടുകാരെ കരക്കെത്തിക്കാനായി. വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടുന്നവർ ക്രിസ്മസിന് മുമ്പ് മടങ്ങിയെത്തുമെന്നാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞദിവസങ്ങളിൽ വ്യക്തമാക്കിയത്. എങ്കിലും പ്രതീക്ഷിച്ചത്ര പേർ മടങ്ങിവരുമോ എന്ന ആശങ്കയിലാണ് തീരം.
ഏതാണ്ട് 150 മത്സ്യത്തൊഴിലാളികൾ വിവിധ തീരങ്ങളിൽനിന്ന് ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് ലത്തീൻ അതിരൂപത പറയുന്നത്. വലിയ ബോട്ടുകളിലും ചെറുവള്ളങ്ങളിലും പോയവരുണ്ട്. ചെറുവള്ളങ്ങളിൽ പോയവർ തിരിച്ചെത്തുമോ എന്ന സംശയം നിലനിൽക്കുന്നു. വലിയ ബോട്ടുകളിൽ പോയവർക്കായി രണ്ടുദിവസംകൂടി കാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിനുശേഷവും മടങ്ങിയെത്തിയില്ലെങ്കിൽ അവരെ മരിച്ചവരുടെ പട്ടികയിൽ പെടുത്തും. അങ്ങനെയെങ്കിൽ മരണസംഖ്യ കുത്തനെ ഉയരും. നിലവിൽ 74 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 80 ബോട്ടുകളാണ് രക്ഷാദൗത്യവുമായി കടലിലിറങ്ങിയത്.
200 ബോട്ടുകൾ ഇറങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതെങ്കിലും നൂറിലധികം ബോട്ടുകൾ പെങ്കടുത്തില്ല. ക്രിസ്മസ്കൂടി അടുത്തതിനാൽ തിരച്ചിലിന് പോകാൻ മത്സ്യത്തൊഴിലാളികൾ ഇപ്പോൾ കൂട്ടാക്കുന്നില്ല. അതേസമയം വിവിധ സേനകളുടെ തിരച്ചിൽ തുടരുകയാണ്.
രണ്ട് മത്സ്യെത്താഴിലാളികളെക്കൂടി ഉൾപ്പെടുത്തി കേരളതീരത്ത് തിരച്ചിൽ നടത്തണമെന്ന തമിഴ്നാടിെൻറ ആവശ്യം പരിഗണിച്ച് ശനിയാഴ്ച നേവിയുടെ വിമാനത്തിൽ രണ്ടുപേരെക്കൂടി ഉൾപ്പെടുത്തി തിരച്ചിൽ നടത്തി. ലക്ഷദ്വീപ്, മിനിക്കോയ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ ആരെയും കണ്ടെത്താനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൂന്ന് മൃതദേഹങ്ങൾകൂടി ശനിയാഴ്ച ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മൂന്നും തിരുവനന്തപുരം ജില്ലക്കാരുടേതാണ്. ചെറിയതുറ പുതുവൽ പുരയിടത്തിൽ സേവ്യർ വായിസ് (58), പൂന്തുറ ചേരിയമുട്ടം സ്വദേശി ബാബിയാൻ ആൻറണി (54), പൂന്തുറ നടുത്തറ സ്വദേശി സെൽവപിള്ള (42) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
