Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരത്തിന്​...

തീരത്തിന്​ ആനന്ദച്ചാകരയായി ‘പരേത​െൻറ’ തിരിച്ചുവരവ്​

text_fields
bookmark_border
തീരത്തിന്​ ആനന്ദച്ചാകരയായി ‘പരേത​െൻറ’ തിരിച്ചുവരവ്​
cancel

വിഴിഞ്ഞം:  മാസങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ശിലുവയ്യൻ കണ്ടത്​ തനിക്ക്​ ആദരാഞ്​ജലി അർപ്പിച്ച് വീടിന് സമീപത്തെ മരത്തിൽ ഫ്ലക്സ് ബോർഡ്​ തൂക്കിയിട്ടിരിക്കുന്നതാണ്​. മരിച്ചെന്നുകരുതിയ പിതാവിനെകണ്ട ആൻറണി ഒരുനിമിഷം സ്​തബ്​ധനായി. പിന്നെ പിതാവിനെ വാരിപ്പുണർന്നു. ഫ്ലക്സ് ബോർഡെടുത്ത്​ ദൂരെയെറിഞ്ഞു. വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിലാണ്​ വികാരനിർഭരരംഗങ്ങൾ അരങ്ങേറിയത്​. 

55കാരനായ ശിലുവയ്യൻ കഴിഞ്ഞ നവംബർ ആദ്യവാരമാണ്​ മീൻ പിടിത്തത്തിനായി കാസർകോട്ടേക്ക്​ ട്രെയിൻ കയറിയത്. ഭാര്യ നേരത്തേ മരിച്ചതോടെ ത​​​െൻറ ഏക പ്രതീക്ഷയായ മകൻ ആൻറണിയുടെ ഭാവി, സ്വന്തമായൊരു കിടപ്പാടം എന്നിവയായിരുന്നു ശിലുവയ്യ​​​െൻറ മനസ്സിൽ. മമ്മദ് എന്നയാളുടെ വള്ളത്തിലാണ്​ കടലിലിറങ്ങിയത്​. ഓഖി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയപ്പോൾ വള്ളം എവിടെയോ എത്തി. കാറ്റി​​​െൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട സംഘം ഒരുവിധത്തിലാണ്​ കരയിലെത്തിയത്​. ഇതിനിടയിൽ ദുരന്തം സംബന്ധിച്ച ബന്ധുക്കളുടെ നിരന്തര ഫോൺ കോളുകൾ എത്തിയതോടെ മറ്റുള്ളവർ നാട്ടിലേക്ക് മടങ്ങി. ശിലുവയ്യൻ പക്ഷേ കൂടെയുള്ളവരുടെ തിരിച്ചുവരവും കാത്ത് അവിടെത്തന്നെ തങ്ങി. പണമില്ലാതെ നാട്ടിലേക്ക് വന്നിട്ട്​ കാര്യമില്ലല്ലോ എന്നേ കരുതിയുള്ളൂ. വീണ്ടും കടലിൽ വള്ളമിറക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, നാട്ടിൽ അതായിരുന്നില്ല സ്​ഥിതി. 

മാസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാതെവന്നതോടെ അടിമലത്തുറയിൽ ഓഖിയെ തുടർന്ന് തിരിച്ചുവരാത്തവരുടെ ഗണത്തിൽ ശിലുവയ്യനും കടന്നുകൂടി. തീരമണയാത്തവർക്കായുള്ള പ്രത്യേക പ്രാർഥനയിലും ഇയാൾ സ്ഥാനം പിടിച്ചു. മാതാവി​​​െൻറ ആകസ്മിക നിര്യാണത്തോടെ ഒറ്റപ്പെട്ട് ബന്ധുവി​​​െൻറ തണലിൽ കഴിയുന്ന ഏകമകൻ ആൻറണി മാ​ത്രം കർത്താവി​​​െൻറ ചില്ലിട്ട പടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് അച്ഛനെ മടക്കിത്തരണമേയെന്ന് ദിവസവും മനമുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു. ബന്ധുക്കൾ തിരിച്ചുവരാത്തവരുടെ കൂട്ടത്തിൽപെടുത്തി രണ്ട് ഫ്ലക്സ് ബോർഡുകൾ തൂക്കിയപ്പോഴും ആൻറണി പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല. 

മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി ആൻറണി ആ ബോർഡിൽ ഇങ്ങനെ കുറിച്ചു ‘എന്നെങ്കിലും തിരിച്ചുവരണമേ എന്ന പ്രാർഥനയോടെ’. അവസാനം ആ പ്രാർഥന ദൈവം കേട്ടു. കാസർകോട്​ ദിവസങ്ങളോളം അലഞ്ഞ ശിലുവയ്യൻ പരിചയക്കാരോട് കടം വാങ്ങിയ പണവുമായി നാട്ടിലേക്ക് വണ്ടികയറി കഴിഞ്ഞദിവസം വൈകുന്നേരം അടിമലത്തുറയിൽ എത്തുകയായിരുന്നു. ഈ അപൂർവ സംഗമത്തിന് സാക്ഷികളാകാൻ നാട്ടുകാരും എത്തി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrivandrummalayalam newsOkhi cyclone
News Summary - okhi cyclone- kerala news
Next Story