ഓഖി ദുരന്തം: തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി
text_fieldsകോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളിൽ തിരിച്ചറിഞ്ഞ മൂന്നുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച തിരുവനന്തപുരം പുല്ലുവിള കിണറ്റടിവിളകം പുരയിടത്തിൽ സെലിൻ മിറാൻഡയുടെ മകൻ സിറിൽ മിറാൻഡ(55), തിരുവനന്തപുരം വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഏലിയാസിെൻറ മകൻ ജെറോൺ(55), തമിഴ്നാട് തൂത്തുക്കുടി ഝാൻസിറോഡ് മിനവർ കോളനിയിൽ ലോദിയാസിെൻറ മകൻ കിൻസ്റ്റൺ(44) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
സിറിൽ മിറാൻഡയുടെ മകൻ ഡിക്സൺ, ജെറോണിെൻറ മകൻ അശോകൻ, കിൻസ്റ്റണിെൻറ പതിനൊന്നുകാരനായ മകൻ അരുൺ പോൾ തുടങ്ങിയവരാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ലാൻഡ് റവന്യൂ തഹസിൽദാർ അനിതകുമാരി എന്നിവർ സ്ഥലത്തെത്തി. ജീവകാരുണ്യപ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസിെൻറ നേതൃത്വത്തിലാണ് മൃതദേഹം വിട്ടുകൊടുക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. ഇതോടെ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന 21 മൃതദേഹങ്ങളിൽ 10 എണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൊണ്ടുപോയി.
വിഴിഞ്ഞം ചൊവ്വര അടിമലത്തുറയിൽ സ്റ്റെല്ലസിെൻറ(45) മൃതദേഹമായിരുന്നു ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സേവ്യർ (47), പൂന്തുറ സ്വദേശികളായ ബേബിയൻസ് ആൻറണി(54), സിൽവ പിള്ള(42), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സേവ്യർ(58), തമിഴ്നാട് കുളച്ചൽ സ്വദേശി ജസ്റ്റിൻബാബു(39), കന്യാകുമാരി സ്വദേശി ഇരുദയ ദാസൻ(54) എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
