കടലിരമ്പങ്ങളല്ല, ഇവിടെ ഉയരുന്നത് നെഞ്ചിടിപ്പുകൾ
text_fieldsതിരുവനന്തപുരം: കടലിരമ്പങ്ങൾക്കരികെ കുഞ്ഞുങ്ങളെ മാറോടണച്ച് പ്രിയപ്പെട്ടവർക്കായി ഇവർ കൂട്ടത്തോടെ കാത്തിരിക്കുകയാണ്. കരയാൻ േപാലും കഴിയാതെ നിശ്ചലമായിരിക്കുന്നവർ, അലമുറയിടുന്നവർ, വിങ്ങിപ്പൊട്ടുന്നവർ, നിലത്തുവീണ് കിടക്കുന്നവർ... ഇളകിമറിയുന്ന കടലിന് സമാനമായിരുന്നു ഇൗ മത്സ്യഷെഡിൽ കൂടിയവരുടെ ഹൃദയങ്ങളും. ഉറ്റവരും ഉടയവരും എവിടെയെന്നറിയാതെ തീ തിന്ന് കഴിയുകയാണിവർ. കോരിെച്ചാരിയുന്ന മഴയിൽ ചുറ്റും തണുപ്പ് പടരുേമ്പാഴും ഇൗ മത്സ്യഷെഡിനെ മൂടുന്നത് കണ്ണീരിെൻറ ചൂടാണ്.
വിഴിഞ്ഞം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പ്രിയപ്പെട്ടവർ കരയിൽ കാത്തിരിക്കുന്നു. ആരും പരസ്പരം മിണ്ടുന്നില്ല. ആശ്വസിപ്പിക്കാനും ആളില്ല. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെയുള്ള കാത്തിരിപ്പുകൾ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. ബോട്ടുകൾ ഒാരോന്നും വിഴിഞ്ഞം ഹാർബറിലേക്കടുക്കുേമ്പാൾ ഇവിടെ പ്രാർഥനകൾ ഉച്ചത്തിലാകും.
ചിലർ നെഞ്ചിൽ കൈവെച്ച് കണ്ണടിച്ചിരിക്കും. പ്രിയപ്പെട്ടവരാണെന്ന വിവരം ലഭിച്ചാൽ ആശ്വാസത്തോടെയുള്ള പാച്ചിൽ. അധികൃതർ ഇടപെട്ട് ചായയും മറ്റും എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. കുട്ടികളുടെ കരച്ചിൽ ഹൃദയദേഭകമായ മറ്റൊരു കാഴ്ച. ബിസ്കറ്റ് പാക്കറ്റുകൾ കൈയിലുണ്ടെങ്കിലും ആർക്കും വേണ്ട. അച്ഛനെ ചോദിച്ച് കരയുന്ന കുഞ്ഞുങ്ങളോട് കടലിലേക്ക് വിരൽ ചൂണ്ടിക്കാട്ടി കരച്ചിൽ കടിച്ചൊതുക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ. കരഞ്ഞ് തളർന്നുറങ്ങുകയാണ് മറ്റ് ചില കുഞ്ഞുങ്ങൾ.
ഉറക്കമുണരുേമ്പാൾ അച്ഛൻ അരികിലുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഉച്ചയോടെ 12 പേരെ കടലിൽ രക്ഷിച്ചെന്ന വിവരം ഷെഡിലെത്തി. ഇതോടെ പ്രത്യാശ പടർന്നു. നാലരേയാടെയാണ് രക്ഷപ്പെടുത്തിയവരെ തീരത്തെത്തിച്ചത്. ഇതിനിടെ ജാപ്പനീസ് കപ്പൽ 63 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന വാർത്ത വന്നു. ഇൗ കപ്പലിൽ കണ്ണും നട്ടാണ് ഇനി ഇവരുടെ കാത്തിരിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
