ഒാഖി: 25 കുടംബങ്ങൾക്ക് ധനസഹായം കൈമാറി
text_fieldsതിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് 25 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും വിതരണം ചെയ്തു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായമാണ് ആദ്യം വിതരണം ചെയ്തത്.
ദുരന്തത്തിൽ തിരിച്ചെത്താത്തവരുടെ കുടുംബങ്ങൾക്കും നടപടികൾ പൂർത്തിയാക്കി ഇതേ തുക ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുവരെ നഷ്ടപരിഹാരത്തുകയായ 20 ലക്ഷം ബാങ്കിലിട്ടാൽ ലഭിക്കുന്ന നിശ്ചിത തുക ഒരോ മാസവും ഈ കുടുംബങ്ങൾക്ക് നൽകും. മരിച്ചവരുടെ കുടുംബത്തിൽനിന്ന് ഒരാൾക്ക് യോഗ്യതക്കനുസരിച്ച് ജോലി നൽകും. ജീവൻ തിരിച്ചുകിട്ടിയെങ്കിലും തൊഴിലെടുത്ത് ജീവിക്കാനാവാത്ത അവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ഉചിത നടപടി സ്വീകരിക്കും.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ഐ.എസ്.ആർ.ഒയിൽനിന്ന് പ്രത്യേകം വിവരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരം കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ബോട്ടിനകത്തെ പ്രത്യേകസംവിധാനത്തിലേക്ക് കൈമാറും.
കടലിലേക്കിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വിവരം രേഖെപ്പടുത്താൻ സംവിധാനമുണ്ടാകും. ഓരോ ദിവസവും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആരൊക്കെയെന്ന വിവരം ഫിഷറീസ് വകുപ്പിെൻറ പ്രത്യേക കേന്ദ്രത്തിൽ സൂക്ഷിക്കും. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിന് സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ ഒരു മാറ്റവുമില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, എം.എൽ.എമാരായ എം. വിൻെസൻറ്, വി.എസ്. ശിവകുമാർ, ആൻസലൻ, കലക്ടർ കെ. വാസുകി, ഫാ. യൂജിൻ പെരേര, ഫാ. ക്രിസ്തുദാസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
