എൻജിൻ ഒായിൽ ചോർന്നു; കരിവണ്ടിയായി ഒാഖ–എറണാകുളം എക്സ്പ്രസ്
text_fieldsകോഴിക്കോട്: കൽക്കരി വണ്ടിയെ അനുസ്മരിപ്പിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഒരു ട്രെയിനെത്തി. ഗുജറാത്തിെല ഓഖയിൽ നിന്ന് എറണാകുളത്തേക്ക് പോയ 16337ാം നമ്പർ എക്സ്പ്രസ് ട്രെയിനാണ് എൻജിൻ ഓയിൽ ചോർന്നതിനെ തുടർന്ന് പത്ത് ബോഗികൾ കരിയിൽ കുളിച്ചെത്തിയത്.
സീറ്റിലും വാതിലിലും കരിപുരണ്ടതോടെ യാത്രക്കാരുടെ ‘കോലവും മാറി’. നാല് എ.സി കമ്പാർട്ട്മെൻറിലേക്കും കരിഒായിൽ എത്തിയിരുന്നു. എൻജിന് പിന്നിലുള്ള അംഗവൈകല്യമുള്ളവർക്ക് യാത്ര ചെയ്യാനുള്ള കോച്ചിലും ജനറൽ കമ്പാർട്ടുമെൻറിലുമുള്ള കൊച്ചു കുട്ടികളടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവുന്നതിലുമേറെയായിരുന്നു.
ലഗേജ് വാനിലെ സാധനങ്ങളിലും കരിപുരണ്ടു. ദുരിത യാത്രയായിരുന്നു അനുഭവിച്ചതെന്ന് എ.സി കോച്ചിൽ നിന്നിറങ്ങിയവർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.10ന് ഓഖയിൽ നിന്ന് പുറപ്പെട്ടയുടൻ എൻജിൻ ചോർന്ന് തുടങ്ങിയിരുന്നു. എന്നാൽ, 1300േലറെ കിലോമീറ്റർ പിന്നിട്ട് ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മഹാരാഷ്ട്രയിലെ രത്നഗിരിയിവെച്ചാണ് എൻജിൻ മാറ്റാൻ റെയിൽവേ അധികൃതർ തയാറായത്. അപ്പോഴേക്കും കരിഓയിൽ പത്തോളം ബോഗികളിൽ പടർന്നിരുന്നു.
ഗോവയിലെ തിവിം സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ ആറിന് ട്രെയിനെത്തിയപ്പോൾ യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം വണ്ടി നിർത്തിയിട്ടിരുന്നു. കോഴിക്കോട്ട് ചൊവ്വാഴ്ച രാത്രി ഒമ്പതിന് ട്രെയിനെത്തിയപ്പോൾ അകമ്പടിയായി വന്ന മഴ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
