Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദീപ് വാര്യർ വിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള മികച്ച മറുപടിയാണ് ഒ.കെ. വാസു -കെ.സി. വേണുഗോപാൽ

text_fields
bookmark_border
പാലക്കാട്ട് ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട്
Sandeep Varier, KC Venugopal, Pinarayi Vijayan
cancel

പാലക്കാട്‌: പാലക്കാട്‌ മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നത് യാഥാർഥ്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ബി.ജെ.പി വിജയിക്കുന്നതിനുള്ള സാഹചര്യമാണ് സി.പി.എം ഒരുക്കുന്നത്. രാജ്യത്ത് മറ്റിടങ്ങളിൽ സി.പി.എം ഇൻഡ്യ മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്നു. എന്നാൽ, പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിക്കുവേണ്ടി നിലകൊള്ളുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

മണിപ്പൂരിലെ ഭീകരമായ സാഹചര്യം രാജ്യം കാണുന്നതാണ്. കേരളം മണിപ്പൂരാക്കാനുള്ള ക്വട്ടേഷൻ ബി.ജെ.പി നൽകിക്കഴിഞ്ഞു. അതിനുള്ള സാഹചര്യം ഒരുക്കുകയാണ് സി.പി.എം. വഖഫ് വിഷയത്തിൽ സമാധാന ഇടപെടൽ നടത്തിയയാളാണ് പാണക്കാട് തങ്ങൾ. എന്നാൽ, അദ്ദേഹത്തെ ആക്രമിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്.

സന്ദീപ് വാര്യർ വിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള ഏറ്റവും മികച്ച മറുപടി ഒ.കെ. വാസുവിന്റെ കാര്യമാണ്. വർഗീയത ഉപേക്ഷിച്ച് മതേതര നിലപാട് സ്വീകരിക്കുന്നവരെ കോൺഗ്രസ് സ്വീകരിക്കും. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പാലക്കാട്ടെ മത്സരമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - O.K. Vasu is the best reply to CM on Sandeep Varier issue - K.C. Venugopal
Next Story