ഇന്ധന നികുതി ഒഴിവാക്കണം -എം.എം. ഹസന്‍
text_fieldsതിരുവനന്തപുരം: ഇന്ധന വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇവയുടെ നികുതികള്‍ കുറക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ഒരു ലിറ്റര്‍ പെട്രോളിന് 29.69 രൂപ കേന്ദ്ര നികുതിയും 17.44 രൂപ സംസ്ഥാന നികുതിയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞുനിൽക്കുമ്പോഴാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌കരുണം ജനങ്ങളെ കുത്തിപ്പിഴിയുന്നത്. ഒരു ഉൽപന്നത്തിെൻറ വിലയുടെ പകുതിയോളം നികുതി ഈടാക്കുന്നത് തീവെട്ടിക്കൊള്ളയാണ്.
രാജ്യത്ത് അനുഭവപ്പെടുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് പ്രധാന കാരണം പെട്രോൾ, ഡീസല്‍ വിലയാണ്. കൊള്ളനികുതി എടുത്തുകളഞ്ഞാല്‍ വിലക്കയറ്റം വലിയൊരളവില്‍ നിയന്ത്രിക്കാനാകും. പെട്രോള്‍, ഡീസല്‍ വില നാമമാത്രമായി കൂടിയപ്പോള്‍ പോലും സമരവും ഹര്‍ത്താലും നടത്തിയ സി.പി.എമ്മും ബി.ജെ.പിയും ഇപ്പോള്‍ കാശിക്കുപോയോ എന്നും ഹസന്‍ ചോദിച്ചു. വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നൽകും. 13ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
