Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്കും...

കെ.എസ്​.ആർ.ടി.സിക്കും ചില്ലറ വിൽപന നിരക്കിൽ ഇന്ധനം നൽകണമെന്ന ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികൾ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്കും ചില്ലറ വിൽപന നിരക്കിൽ ഇന്ധനം നൽകണമെന്ന ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികൾ
cancel
Listen to this Article

കൊ​ച്ചി: സ്വ​കാ​ര്യ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന തു​ക​ക്കു​ത​ന്നെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും ഹൈ​സ്പീ​ഡ് ഡീ​സ​ൽ ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ അ​പ്പീ​ൽ ഹ​ര​ജി. വ​ൻ​കി​ട ഡീ​സ​ൽ ഉ​പ​ഭോ​ക്താ​വാ​ണെ​ന്ന്​ വി​ല​യി​രു​ത്തി ഡീ​സ​ലി​ന് കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ ഹ​ര​ജി​യി​ൽ സിം​ഗി​ൾ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ബി.​പി.​സി.​എ​ൽ എ​ന്നി​വ വെ​വ്വേ​റെ​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്​​ച ഇ​വ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ചേ​ക്കും.

ഡീ​സ​ലി​ന്​ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ കൂ​ടി​യ വി​ല ഈ​ടാ​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന​ത​ട​ക്കം വാ​ദ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വ്. ന്യാ​യ​വി​ല​യ്​​ക്ക് ഡീ​സ​ൽ ന​ൽ​കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഏ​തു ക​രാ​റി​ന്റെ പേ​രി​ലാ​യാ​ലും ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഹ​ര​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

ഇ​തേ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച് നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി ത​ള്ളി​യ​താ​ണ്. ആ​ർ​ബി​ട്രേ​ഷ​നി​ലൂ​ടെ പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണി​ത്. വൻതുക കു​ടി​ശ്ശി​ക കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കാ​നു​ണ്ടെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:ksrtc fuel price oil companies 
News Summary - Oil companies appeal against HC decision to provide fuel at retail rates to KSRTC
Next Story