Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എണ്ണ-പാചകവാതക വിലവർധന: എൽ.ഡി.എഫ്‌ പ്രതിഷേധം വ്യാഴാഴ്ച

text_fields
bookmark_border
Oil price
cancel
Listen to this Article

തിരുവനന്തപുരം: കേന്ദ്ര അവഗണനയിലും പെട്രോള്‍ - ഡീസല്‍ ഉല്‍പന്നങ്ങളുടെ ദിവസേനയുള്ള വിലവർധനയിലും പാചക വാതകത്തിന്റെ വിലവർധനയിലുമുള്ള എൽ.ഡി.എഫ്‌ പ്രതിഷേധം വ്യാഴാഴ്ച. പ്രതിഷേധത്തിന്‍റെ ഭാഗമായി ഏരിയ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

സംസ്ഥാനത്തെ 251 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് എൽ.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oil and LPG price hike: LDF protest on Thursday
Next Story