ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsദമ്മാം: ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്റ് പി.എം നജീബ് കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചു. സൗദിയിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.എം നജീബ് കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശിയാണ്. ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡന്റ് സാതിരിക്കോയയുടെ മകനാണ്. മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമിൽ പ്രവാസിയാണ്.
കോൺഗ്രസ് അനുകൂല സംഘടന സൗദിയിൽ രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്ന ആളായിരുന്നു. ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന സഹോദരൻ അഡ്വ. പി.എം നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ പോയത്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അസുഖം മൂർച്ഛിച്ചാണ് മരണം. ഭാര്യ: സീനത്ത്, മക്കൾ: സന, സഅദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

