Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനല്ല റോഡ്​ നിർമിക്കാൻ...

നല്ല റോഡ്​ നിർമിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച്​ ഒഴിയണം -ഹൈകോടതി

text_fields
bookmark_border
നല്ല റോഡ്​ നിർമിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച്​ ഒഴിയണം -ഹൈകോടതി
cancel

കൊച്ചി: മികച്ച രീതിയിൽ റോഡ്​ നിർമിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ രാജിവെച്ച്​ ഒഴിയണമെന്ന്​ ഹൈകോടതി. മഴ മൂലമാണ്​ റോഡ്​ തകരുന്നതെന്ന ന്യായീകരണമൊന്നും അനുവദിക്കാനാവില്ല. അഞ്ചുവർഷം നിലനിൽക്കുന്ന രീതിയിലാണ്​ റോഡുകൾ വേണ്ടതെങ്കിലും ആറുമാസം നന്നായി കിടക്കുകയും ബാക്കി ആറുമാസം തകർന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ്​ റോഡുകൾ. ഒാരോ റോഡിനും എൻജിനീയർമാരു​െട മേൽനോട്ടം വേണമെന്ന് കോടതി ഉത്തരവിട്ടിട്ടും ഫലമില്ല. പകരം, കോടതി പരിധിവിട്ട് ഇടപെടു​െന്നന്ന കുറ്റപ്പെടുത്തലാണുള്ളത്​. മഴക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയർമാർ തൽസ്ഥാനത്ത്​ തുടരാൻ അർഹരല്ലെന്നും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകൾ ടാർ ചെയ്​ത്​ ആറു മാസത്തിനകം തകർന്നതായി അമിക്കസ്​ക്യൂറി സമർപ്പിച്ച റിപ്പോർട്ട്​ പരിഗണിച്ചാണ്​ കോടതിയുടെ വാക്കാൽ പരാമർശം.

കോർപറേഷ​െൻറയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും കീഴി​െല റോഡുകളുമാണ് തകർന്നതിലേറെയുമെന്നാണ്​ അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്​. റോഡിൽ കുഴിയുണ്ടായാൽ ഉടൻ നികത്താനുള്ള സൗകര്യമില്ലെന്നായിരുന്നു കോർപറേഷ​െൻറ മറുപടി. അത്തരം സൗകര്യം ഒരുക്കുകയല്ലേ വേണ്ടതെന്ന്​ കോടതി ആരാഞ്ഞു.

ഇപ്പോൾ ഒരുകുഴി നികത്തുന്നതിനു പകരം ഒരു റോഡ് മുഴുവൻ നികത്തേണ്ട അവസ്ഥയാണ്​. കഴിഞ്ഞ വർഷം തകർന്ന റോഡ് ഇത്തവണയും തകർന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നിരന്തരം ഉത്തരവിട്ട് കോടതിക്ക് സ്വയം നാണക്കേടായിത്തുടങ്ങി. ഉത്തരവുകൾ മറക്കുന്ന രീതി അനുവദിക്കാനാകില്െന്നും കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
News Summary - Officials who fail to build good roads should resign says Kerala High Court
Next Story