
ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കാൻ ഉദ്യോഗസ്ഥർ രംഗത്തിറങ്ങണം -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കാൻ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. മഴക്കെടുതികൾ കേരളത്തിൽ വീണ്ടും ദുരിതം വിതക്കുന്ന കാഴ്ചയാണ് കാണുന്നത്.
മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുന്നുണ്ട്. റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസൃതമായി രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ട് പ്രവർത്തിക്കാൻ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ അവധിദിനങ്ങളിലും ജോലിയിൽ മുഴുകാൻ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
ദുരിതം അതിജീവിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ വകുപ്പ് പ്രതിബദ്ധതയോടെ ജനങ്ങൾക്കൊപ്പമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
