Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി കണക്​ഷൻ...

വൈദ്യുതി കണക്​ഷൻ നൽകാത്തതിന്​ ഉദ്യോഗസ്​ഥർക്ക്​ മുക്കാൽ ലക്ഷം പിഴ

text_fields
bookmark_border
land acquisition has not been completed and the Mankulam hydropower project is blocked
cancel

​െകാച്ചി: അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം കണക്​ഷൻ നൽകാൻ വൈദ്യുതി ബോർഡ്​ ബാധ്യസ്​ഥരാണെന്ന്​ ഹൈകോടതി. വെള്ളവും വൈദ്യുതിയും അടിസ്​ഥാന സൗകര്യങ്ങളാണ്​. ൈവദ്യുതി ആക്​ടിലെ 43(1) വകുപ്പ്​ പ്രകാരം അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം ​വിതരണ ഏജൻസി വൈദ്യുതി നൽകാൻ ബാധ്യസ്​ഥരാണെന്നും കോടതി വ്യക്​തമാക്കി. വൈദ്യ​ുതി കണക്​ഷൻ നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക്​ ​റെഗുലേറ്ററി കമീഷൻ വിധിച്ച പിഴ അടക്കണമെന്നും കോടതി വ്യക്​തമാക്കി

300 ചതുരശ്ര അടി മാത്രം വലുപ്പമുള്ള വീട്ടിലേക്ക്​ വൈദ്യുതി കണക്​ഷൻ നൽകാനുള്ള വൈദ്യുതി ഓംബുഡ്​സ്​മാ​െൻറ ഉത്തരവ്​ പാലിക്കാത്തതിനെ തുടർന്ന്​ നടപടി നേരിട്ട രണ്ട്​ ഉദ്യോഗസ്​ഥരുടെ ഹരജി തള്ളിയാണ്​ ജസ്​റ്റിസ്​ മുരളി പുരുഷോത്തമ​െൻറ ഉത്തരവ്​.

എടരിക്കോട്​ വൈദ്യുതി ഡിവിഷനിൽ 2013 ​േമയ്​ 20ന്​ കുറ്റിപ്പാല സ്വദേശി പി. സൈനുദ്ദീൻ നൽകിയ അ​േപക്ഷ ലോ ടെൻഷൻ വൈദ്യുതി ലൈനിൽനിന്ന്​ മൂന്ന്​ മീറ്റർ അകലം പാലിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. ലൈൻ മാറ്റിയാലേ കണക്​ഷ​ൻ നൽകാനാവൂ​വെന്ന്​ എ.ഇ മറുപടി നൽകി. ഇതിനെതിരെ ഇലക്​ട്രിസിറ്റി​ ഓംബുഡ്​സ്​മാന്​ അപേക്ഷകൻ പരാതി നൽകി.

അസി. എക്​സി. എൻജിനീയറും അസി. എൻജിനീയറും സ്​ഥലം സന്ദർശിച്ച്​ സ്​കെച്ച്​ തയാറാക്കി ലോടെൻഷൻ ലൈൻ മാറ്റാൻ ​ ഓംബുഡ്​സ്​മാൻ നിർദേശിച്ചു. 21 ദിവസത്തിനകം കണക്​ഷൻ നൽകാനും ഉത്തരവിട്ടു. എന്നാൽ, ഉത്തരവ്​ പാലിച്ചില്ല.

തുടർന്ന്​ റെഗുലേറ്ററി കമീഷൻ മുമ്പാകെ പരാതി നൽകി.​ ഉത്തരവ്​ നടപ്പാക്കാത്തതിന്​ മലപ്പുറം കോട്ടക്കൽ അസി. എക്​സി. എൻജിനീയർ കെ.എൻ. രവീന്ദ്രനാഥന്​ 50,000 വും അസി. എൻജിനീയർ കെ. കീരന്​ 25000 വും രൂപ പിഴ വിധിച്ചു. ഇതിനെതിരെയാണ്​ ഇരുവരും കോടതിയെ സമീപിച്ചത്​.

തൊട്ടടുത്ത പറമ്പിൽ സ്​റ്റേ നാ​ട്ടേണ്ടതിനാൽ അവരുടെ സമ്മതം വേണമെന്നും ഇത്​ ഹാജരാക്കാത്തതിനാലാണ്​​ ​ൈവകുന്നതെന്നുമായിരുന്നു ഉദ്യോഗസ്​ഥരുടെ വാദം. ഓംബുഡ്​സ്​മാൻ നിർദേശ പ്രകാരം ഹരജിക്കാ​ർ റൂട്ട്​ സ്​കെച്ച്​ സമർപ്പിച്ചപ്പോൾ സ്​റ്റേ ലെയ്​ൻ സ്​ഥാപിക്കേണ്ടത്​ പറഞ്ഞിരുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമീഷൻ പിഴ വിധിച്ചത്​. കമീഷൻ നിഗമനം കോടതിയും ശരിവെച്ചു. ഓംബുഡ്​സ്​മാൻ ഉത്തരവ്​ നടപ്പാക്കാത്തത്​ ലംഘനമായി കണക്കാക്കാമെന്ന്​ കോടതി വ്യക്​തമാക്കി. ഈ സാഹചര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന്​ ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കാനുള്ള ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBelectricity regulatory commission
News Summary - Officials get fine for not providing electricity connection
Next Story