Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ ഭൂമിയേറ്റെടുക്കൽ: ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിക്കും

text_fields
bookmark_border
Karipur airport
cancel
Listen to this Article

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവള വികസനത്തിന്​ ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരിപ്പൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ്​ തീരുമാനം. ജനപ്രതിനിധികളും റവന്യൂ വകുപ്പ്,​ വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ്​ സ്ഥലം പരിശോധിക്കുക. പരിശോധനകൾക്ക്​ ശേഷമാണ്​ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്​ കടക്കുക.

റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) നീളം കൂട്ടാൻ നെടിയിരുപ്പ്​ വില്ലേജിൽനിന്ന്​ ഏഴര ഏക്കറും പള്ളിക്കൽ വില്ലേജിൽനിന്ന്​ 11 ഏക്കറുമാണ്​ ഏറ്റെടുക്കുക. ഇവർക്ക്​ 2013ലെ ഭൂമി​യേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മ​ന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച​ ശേഷം ഭൂവുടമകളുമായി സംസാരിച്ചതിന്​ ശേഷമാകും തുടർനടപടികൾ. പരിശോധനക്ക്​ ശേഷമാണ്​ ഏറ്റെടുക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും അടക്കം കൃത്യമായ വിവരം ലഭ്യമാകുക.

എത്രയും പെട്ടെന്ന്​ ഭൂമി ലഭ്യമാക്കണമെന്നാണ്​ കേന്ദ്രം അറിയിച്ചത്​. ഭൂമി ലഭിച്ചില്ലെങ്കിൽ മറ്റുള്ള സർവിസുകളെയും ബാധിക്കുന്ന രീതിയിലേക്കാണ്​ കാര്യങ്ങൾ പോകുന്നത്​. സാ​ങ്കേതിക സമിതി ശിപാർശ ചെയ്ത പ്രകാരം ഭൂമി ഏറ്റെടുത്ത്​ നൽകിയില്ലെങ്കിൽ വിമാനത്താവളം നഷ്ടമാകും. ആറ്​ മാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത്​ നൽകണം. ജനങ്ങളുടെ സഹകരണത്തോടെ പരിശോധന നടത്തി അവരെ വിശ്വാസത്തിലെടുത്ത്​ മാത്രമേ മുന്നോട്ട്​ പോകൂവെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ ഡോ. എം.പി. അബ്ദുസ്സമദ്​ സമദാനി, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്​, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്​സൻ ഫാത്തിമത്ത്​ സുഹ്​റാബി, പള്ളിക്കൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ചെമ്പാൻ മുഹമ്മദലി, കലക്ടർ വി.ആർ. പ്രേംകുമാർ, വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, നഗരസഭാംഗങ്ങളായ കെ.പി. ഫിറോസ്​, സൽമാൻ, പഞ്ചായത്തംഗങ്ങളായ ലത്തീഫ്​ കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, നസീറ കണ്ണനാരി, ഡെപ്യൂട്ടി കലക്ടർമാരായ ഡെപ്യൂട്ടി കലക്ടർമാരായ ലത, ജോസ്​ രാജ് തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode International AirportLand acquisition
News Summary - Officials and peoples representatives will visit the site for Karipur airport land acquisition
Next Story