Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റിൽ പാക് അനുകൂല സന്ദേശങ്ങളും പാകിസ്താൻ പതാകയും

text_fields
bookmark_border
https://www.madhyamam.com/tags/hacking
cancel

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പൊതുഭരണ വകുപ്പിന്‍റെ gad.kerala.gov.in എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിൽ പാക് അനുകൂല സന്ദേശങ്ങളും പാകിസ്താൻ പതാകയും പ്രത്യക്ഷപ്പെട്ടു. എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു, ഇന്ന് നിങ്ങളുടെ ദിവസമാണ് എന്നാണ് ഹാക്കിങിനു പിന്നാലെ പേജിൽ വന്ന സന്ദേശം.

മാത്രമല്ല, വി ആർ പാകിസ്താനി ഹാക്കേഴ്സ്, പാക്കിസ്താൻ സിന്ദാബാദ്, പാക് സൈബർ തണ്ടേഴ്സ് തുടങ്ങിയ പേരുകളും സൈറ്റിൽ ഉണ്ടായിരുന്നു. സൈറ്റിന്‍റെ ഹോം പേജിനു പകരം പാകിസ്താൻ പതാകയും പാകിസ്താൻ സിന്ദാബാദ് എന്ന സന്ദേശവുമാണ് പ്രത്യക്ഷപ്പെട്ടത്.

വെബ്സൈറ്റിന്‍റെ നിയന്ത്രണം കൈക്കലാക്കിയ രീതിയിലാണ് പേജ് മാറ്റിയതെങ്കിലും ഹോം പേജ് മാത്രമാണോ ഹാക്ക് ചെയ്തതെന്നോ, സെർവറിലും ഡാറ്റാബേസിലും ഹാക്കർമാർ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നോ വ്യക്തമല്ല. പൊതുഭരണവകുപ്പിന്‍റെ വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ല.

പരിശോധിക്കുമ്പോൾ അക്കൗണ്ട് സസ്പെന്‍റ് ചെയ്തതായാണ് കാണുന്നത്. ഹാക്കിങിനു പിന്നാലെ അധികൃതർ തന്നെ സൈറ്റ് ഓഫ് ചെയ്തതാവാനും സാധ്യതയുണ്ട്. ടീം ബ്ലാക്ക് ലീറ്റ്സ് എന്ന പേരിലുള്ള സംഘമാണ് ഹാക്കിങിനു പിന്നലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകണങ്ങളൊന്നും വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - official website of kerala government hacked
Next Story