ലോക്സഭ തെരഞ്ഞെടുപ്പ്: സ്ഥലം മാറ്റം ഭയന്ന് ഉദ്യോഗസ്ഥർ കൂട്ട അവധിയിൽ
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ റിേട്ടണിങ് ഒാഫിസർമാരായി ഇതര ജി ല്ലകളിലേക്ക് പോേകണ്ടിവരുമെന്ന ഭീതിയിൽ ഡെപ്യൂട്ടി കലക്ടർമാരും ജില്ലതല വകുപ് പ് മേധാവികളും കൂട്ട അവധിയിൽ. മാർച്ച്, ഏപ്രിൽ മാസത്തിൽ വിരമിക്കാനിരിക്കുന്ന ഉദ്യോ ഗസ്ഥരാണ് അവധിയിൽ പ്രവേശിച്ചവരിൽ കൂടുതലും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ജോലിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് പോകേണ്ടി വരും. സ്ഥലം മാറ്റം മുൻകൂട്ടി കണ്ടാണ് വിവിധ വകുപ്പുമേധാവികൾ അവധി അപേക്ഷ നൽകിയിരിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറിപ്പോയാൽ സർവിസ് കാലം അവസാനിക്കുന്ന സമയത്തിനുള്ളിൽ സ്വന്തം ജില്ലയിലേക്ക് തിരിച്ചുവരാനാവില്ല. ഇതുകൊണ്ടാണ് പലരും അവധിയിൽ പ്രവേശിക്കുന്നത്.
മലപ്പുറം ജില്ലയിൽ റവന്യു വിഭാഗത്തിൽ ആറ് ഡെപ്യൂട്ടി കലക്ടർമാരാണ് അപേക്ഷിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇതിൽ എ.ഡി.എം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എന്നിവർക്ക് അവധി അനുവദിച്ച് ഉത്തരവായി. ഇരുവരും വിരമിക്കാനിരിക്കുന്നവരാണ്. ബാക്കിയുള്ളവർ ഉത്തരവ് കാത്തിരിക്കുകയുമാണ്.
മറ്റ് ജില്ലകളിലും സമാന സാഹചര്യമാണുള്ളത്. ജനുവരി, െഫബ്രുവരി മാസങ്ങളിൽ തെരഞ്ഞെടുപ്പ് ചുമതലകൾക്കായി സ്ഥലം മാറ്റ ഉത്തരവിറങ്ങും. തഹസിൽദാർമാർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർ റിേട്ടണിങ് ഒാഫിസർമാരുടെ പദവി വഹിക്കേണ്ടി വരും. സ്വന്തം ജില്ലയിൽ റിേട്ടണിങ് ഒാഫിസർമാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകില്ല. ഇവർ മറ്റു ജില്ലകളിലേക്ക് പോകേണ്ടി വരും. ഫലത്തിൽ അടുത്ത മാസങ്ങളിൽ കൂട്ട സ്ഥലം മാറ്റമുണ്ടാകും.
ഇതര ജില്ലകളിലുള്ള ഉദ്യോഗസ്ഥർ ചുമതലയേൽക്കുമെങ്കിലും ഇവർക്ക് ഫയൽ പഠിക്കാനും മറ്റും സമയം വേണ്ടിവരും. ഇക്കാരണത്താൽ വിജ്ഞാപനം വന്ന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മിക്ക വകുപ്പുകളിലും കാര്യമായ ജോലികളൊന്നും നടക്കാനിടയില്ല. ഇത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.ദുരന്ത നിവാരണ വിഭാഗത്തെ മാത്രമാണ് തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
