Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേക്കറിയിൽ വൈൻ: അനുമതി നൽകിയ ഉദ്യോ​ഗസ്ഥനെ മാറ്റി, പകരം പദവി നൽകിയില്ല

text_fields
bookmark_border
m liju
cancel
camera_alt

 എക്സൈസ് മന്ത്രി എം. ലിജു

ആലപ്പുഴ: സംസ്ഥാനത്തെ ബേക്കറികള്‍ വഴി 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍പന നടത്താൻ അനുമതി നല്‍കിയ ഡെപ്യൂട്ടി എക്സൈസ് കമീഷണറെ സ്ഥാനത്തുനിന്ന് മാറ്റി. എൽ.ഡി.എഫ് കാലത്ത് നിയമിതനായ സി.കെ. അനിൽ കുമാറിനെയാണ് മാറ്റിയത്. പകരം പദവി ഒന്നും നൽകിയില്ല. വി. സുഭാഷാണ് പുതിയ ഡെപ്യൂട്ടി എക്സൈസ് കമീഷണർ.

ഹോര്‍ട്ടി വൈന്‍ വില്‍പന നടത്താൻ അനുമതി നൽകിയതില്‍ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർക്കാറിന്റെ അറിവില്ലാതെയാണ് ഇത്തരമൊരു നടപടിയെന്നും ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സംഭവത്തിൽ വിശദമായ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണറോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനിൽകുമാറിനെ പദവിയിൽനിന്ന് മാറ്റിയത്.

മാധ്യമങ്ങളിലൂടെയാണ് ഹോർട്ടി വൈൻ വിതരണം അറിഞ്ഞത്. മുൻ സർക്കാറിന്‍റെ കാലത്ത് നൽകിയ അപേക്ഷയിലാണ് വിൽപനക്ക് അനുമതി നൽകിയത്. ഇങ്ങനെ 15 ശതമാനം വീര്യമുള്ള വൈൻ ബേക്കറികളിൽ ലഭ്യമാക്കുന്നതിൽ സർക്കാറിന് ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോൾ സര്‍ക്കാര്‍ തലത്തില്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയിരുന്നില്ല. ലൈസന്‍സ് നല്‍കിയതും പിന്നിലെ ഫയല്‍നീക്കങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ വിശദീകരണം തേടും.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് വിൽപനയ്ക്ക് അനുമതി നൽകിയിരുന്നതെന്നും നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ ലൈസൻസുള്ളതെന്നുമാണ് വിവരം. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിച്ചത്. അന്ന് എം.ആര്‍. അജിത് കുമാറായിരുന്നു എക്സൈസ് കമ്മീഷണര്‍. ആദ്യമായി തൃശൂർ ചാലക്കുടിയിലെ ഒരു ബേക്കറിയ്ക്കാണ് ലൈസന്‍സ് കൊടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Officer who allowed bakery wine sale shunted out
Next Story