Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ന്വേ​ഷ​ണം...

അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ; കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ലെ അ​ന്വേ​ഷ​ണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

text_fields
bookmark_border
അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ;  കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ലെ   അ​ന്വേ​ഷ​ണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
cancel

വ​ട​ക​ര: സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥാ​ന​ച​ല​നം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ട​ക​ര ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ടി. ​മ​നോ​ഹ​ര​നെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ട​ത് സ​ർ​ക്കാ​റി​​ന്റെ കാ​ല​ത്ത് പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്.​ഐ.​ടി) കൈ​മാ​റി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ടി. ​മ​നോ​ഹ​ര​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​യ ജി​തി​ൻ ഭാ​സ്ക​ർ, റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ആ​ർ. അ​മ​ൽ എ​ന്നി​വ​രെ എ​സ്.​ഐ.​ടി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​ത്.

കേ​സി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച പ്ര​മു​ഖ​രി​ലേ​ക്ക​ട​ക്കം അ​ന്വേ​ഷ​ണം എ​ത്തി​നി​ൽ​ക്കെ ഡി​വൈ.​എ​സ്.​പി​യെ മാ​റ്റി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ന് പു​റ​മെ ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യി​ൽ സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സൊ​സൈ​റ്റി​യി​ൽ 2.16 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ന്റെ അ​ന്വേ​ഷ​ണ​വും ടി. ​മ​നോ​ഹ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ഡി.​സി.​സി സെ​ക്ര​ട്ട​റി സു​ധീ​ർ കു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഈ ​കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ​ത്. സൊ​സൈ​റ്റി​യി​ൽ 5.80 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SITinvestigating OfficerKafir Screenshot
News Summary - Officer Transferred in Kafir Screenshot Case
Next Story