Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രി ട്രഷറിയുടെ...

രാത്രി ട്രഷറിയുടെ സ്​ട്രോങ്​ റൂം തുറന്നു; ഉദ്യോഗസ്​ഥന്​ സസ്​പെൻഷൻ

text_fields
bookmark_border
treasury-18-7-19.jpg
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​യി​ൽ​ എ​റ​ണാ​കു​ളം സ​ബ്​ ട്ര​ഷ​റി​യു​ടെ സ്​​ട്രോ​ങ്​ റൂം ​തു​റ​ന്ന​താ​യി ക​ ണ്ടെ​ത്ത​ൽ. ആ​രെ​യും അ​റി​യി​ക്കാ​െ​ത​യും മേ​ല​ധി​കാ​രി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യു​മാ​ണ്​ കോ​ടി​ക്ക ​ണ​ക്കി​ന്​ രൂ​പ മൂ​ല്യ​മു​ള്ള വ​സ്​​തു​ക്ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യും സൂ​ക്ഷി​ക്കു​ന്ന സ്​​ട്രോ​ങ്​ റൂം ​തു​റ​ന്ന​ത്. ജൂ​ലൈ 20ന്​​ ​രാ​ത്രി 10.45 മു​ത​ൽ രാ​ത്രി 11.30 വ​രെ തു​റ​ന്നെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

ന​ട​പ​ടി ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​വും ക്രി​മി​ന​ൽ കു​റ്റ​വു​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ സ്​​ട്രോ​ങ്​ റൂം ​ച​ട്ട വി​രു​ദ്ധ​മാ​യി തു​റ​ന്ന ട്ര​ഷ​റി​യി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട്​ വി. ​നോ​ബി​ളി​നെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു.ട്ര​ഷ​റ​റു​ടെ​യും സ​ബ്​​ട്ര​ഷ​റി ഒാ​ഫി​സ​റു​ടെ​യും കൈ​യി​ൽ മാ​ത്രം സൂ​ക്ഷി​ക്കേ​ണ്ട താ​ക്കോ​ൽ​കൂ​ട്ടം കൈ​ക്ക​ലാ​ക്കി​യാ​ണ്​ തു​റ​ന്ന​തെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സീ​ൽ​ഡ്​ ബോ​ക്​​സ്​ സൂ​ക്ഷി​ക്കാ​നാ​യി സ്വീ​ക​രി​ച്ച്​ ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ർ​ധ​രാ​ത്രി​യോ​ടെ സ്​​ട്രോ​ങ്​ റൂം ​പൂ​ട്ടു​ക​യും ചെ​യ്​​തു. ട്ര​ഷ​റി​യി​ലെ ഗാ​ർ​ഡ്​ ര​ജി​സ്​​റ്റ​ർ, സേ​ഫ്​ ക​സ്​​റ്റ​ഡി ര​ജി​സ്​​റ്റ​ർ, ടി.​ആ​ർ.3 ര​ജി​സ്​​റ്റ​ർ, ഹാ​ജ​ർ പു​സ്​​ത​കം എ​ന്നി​വ പ​രി​ശോ​ധി​ച്ച്​ മ​ധ്യ​മേ​ഖ​ലാ ട്ര​ഷ​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurykerala newsmalayalam news
News Summary - officer suspended for opening strong room -kerala news
Next Story