പാമ്പ് പിടിത്തത്തിന് അവധി; അജേഷ് വോട്ടുപിടിത്തത്തിലാണ്
text_fieldsഅജേഷ് പിടികൂടിയ മൂര്‍ഖന്‍ പാമ്പുമായി (ഫയൽ ച ിത്രം)
വെള്ളറട: തെരഞ്ഞെടുപ്പ് കഴിയുംവരെ പാമ്പ് പിടിക്കാൻ അേജഷിന് സമയംകിട്ടിയെന്നുവരില്ല. വോട്ടുപിടിത്തത്തിെൻറ തിരക്കിലാണിപ്പോൾ ഇദ്ദേഹം.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ് അജേഷ് (ലാലു). പാമ്പ് പിടിത്തക്കാരന് വാവാ സുരേഷിെൻറ ശിക്ഷ്യനാണിദ്ദേഹം. വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാവാ സുരേഷും എത്തുമെന്ന് അജേഷ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി അജേഷ് ഗ്രാമങ്ങളില്‍നിന്ന് വിഷസര്‍പ്പങ്ങളെ പിടികൂടി വനത്തില്‍ വിടുന്നുണ്ട്. ഇതിനകം പതിനായിരത്തില്പരം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
സ്കൂളുകളിലും ക്ലബുകളിലുമായി അയിരത്തിലധികം ബോധവത്കരണ ക്ലാസുകളും നടത്തിക്കഴിഞ്ഞു. ആയുര്‍വേദ കോളജിലും വനംവകുപ്പിലും താൽക്കാലിക ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പീപിള്‍സ് ഫോര്‍ അനിമല്‍സ് ഒാര്‍ഗനൈസേഷെൻറ വളണ്ടിയറായി പ്രവര്‍ത്തിക്കുന്നു. അജേഷ് വനംവകുപ്പിെൻറ പരിശീലനവും നേടിയിട്ടുണ്ട്.