Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി ദുരിതാശ്വാസം:...

ഒാഖി ദുരിതാശ്വാസം: സർക്കാറിനെതിരെ ലത്തീൻ സഭ

text_fields
bookmark_border
ഒാഖി ദുരിതാശ്വാസം: സർക്കാറിനെതിരെ ലത്തീൻ സഭ
cancel

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്​ സർക്കാറിനെതി​െ​ര നിലപാട്​ കടുപ്പിച്ച്​ ലത്തീൻ സഭ. മുഖ്യമന്ത്രിയും മറ്റും പാർട്ടി കോൺഗ്രസി​​​െൻറ തിരക്കിലാണെന്നും ദുരിതാശ്വാസ വിതരണത്തിൽ കടുത്ത അലംഭാവമുണ്ടെന്നും തിരുവനന്തപുരം അതിരൂപത ആർച്​ ബിഷപ്​ ഡോ.എം. സൂ​സപാക്യം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത്​ ഒാഖി ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായി 146 പേർ ഉണ്ടായിരിക്കെ 49 കുടുംബങ്ങൾക്ക്​​ മാത്രമാണ്​ സർക്കാർ സഹായം ലഭിച്ചത്​. ശേഷിക്കുന്നവരുടെ കാര്യത്തിൽ ഒരടി മുന്നോട്ടു പോയിട്ടില്ല. തമിഴ്​നാട്ടിൽ ദുരന്തത്തിൽ മരിച്ച 144 പേർക്കും എല്ലാ സഹായവും നൽകി. 10 ലക്ഷം നേരിട്ടും 10 ലക്ഷം ബാങ്കിലും നിക്ഷേപിച്ചു. ജോലിയും യാനവും നൽകുന്നതിനെക്കുറിച്ച്​ തമിഴ്​നാട്​ സർക്കാർ ആത്മാർഥമായി ചിന്തിച്ചുകൊണ്ടിരിക്കയാണ്​​. എന്നാൽ, ഇവിടെ എന്തു​ ചോദിച്ചാലും മറ്റു​ ചില അടിയന്തര കാര്യങ്ങളാണ്​ ബന്ധപ്പെട്ടവർ പറയുന്നത്​. മുഖ്യമന്ത്രി ഉൾപ്പെട്ടവരെ ബന്ധപ്പെടുമ്പോൾ ഉടൻ ചെയ്യാമെന്ന മറുപടിയാണ്​ ലഭിക്കുന്നത്​. പാർട്ടി കോൺഗ്രസി​​​െൻറയും മറ്റും തിരക്കിലാണ്​ മുഖ്യമന്ത്രി​.

നേരിട്ട്​ കാണു​േമ്പാൾ വലിയ ആത്മാർഥതയുടെ പ്രതീതിയാണ്​ ഉണ്ടാക്കുന്നത്​. എന്നാൽ, നടപടികൾ അന്തമില്ലാതെ നീണ്ടുപോകുകയാണ്​. ഒാഖി ഫണ്ട്​ വിനിയോഗിച്ചതിലും സംശയമുണ്ട്​. ഇത്​ സോഷ്യൽ ഒാഡിറ്റ്​ ചെയ്യണം. ജോലി, വീട്, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ  ഒ​േട്ടറെ വാഗ്ദാനങ്ങളാണ്​ സർക്കാർ ഉറപ്പു നൽകിയത്​. എന്നാൽ, ഒന്നും നടപ്പാക്കിയില്ല. ഞങ്ങളുടെ മൗനത്തെ നിസ്സഹായതയായി കാണരുതെന്നും സൂസപാക്യം പറഞ്ഞു.ബാർ തുറക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണുണ്ടായത്​. ഇതിനോട്​ യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:susepakyamkerala newsmalayalam newsOckhi
News Summary - ockhi : Susepakyam Against Govt- Kerala News
Next Story