Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റപ്പെടുത്തലല്ല,...

കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവർത്തനമാണ്​ പ്രധാനം- നിർമല സീതാരാമൻ

text_fields
bookmark_border
കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവർത്തനമാണ്​ പ്രധാനം- നിർമല സീതാരാമൻ
cancel

തിരുവനന്തപുരം: വിഴിഞ്ഞം സന്ദർശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പൂന്തുറയിലെത്തി. രക്ഷാ പ്രാവർത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ്​ മന്ത്രി പ്രദേശത്തെത്തിയത്​. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചർച്ച നടത്തി. ദുരിതബാധിതരുമായി ചർച്ച നടത്തി. എന്നാൽ കടകംപള്ളി സുരേന്ദ്രനും മേഴ്​സിക്കുട്ടിയമ്മയും തിരി​െക പോകണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിഷേധം നടത്തി. 

ആരെയും പഴിചാരേണ്ട സമയമല്ല ഇതെന്ന്​​ പറഞ്ഞു​െകാണ്ട്​ കേന്ദ്രമന്ത്രി ജനങ്ങളോട്​ സംസാരിക്കാൻ ആരംഭിച്ചു. 29ന്​ വൈകീട്ട്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. 30ന്​ വൈകീട്ട്​ കേസ്​റ്റ്​ ഗാർഡും നേവിയും വ്യോമസേനയും തെരച്ചിൽ ആരംഭിച്ചിരുന്നു. ധാരാളം പേരെ ജീവനോ​െട തിരി​െക എത്തിക്കാൻ നമുക്ക്​ സാധിച്ചു. ഇപ്പോഴും തെരച്ചിൽ അവസാനിച്ചിട്ടില്ല. പള്ളി വികാരികളുമായി സംസാരിക്കു​േമ്പാഴായിരുന്നു കൊച്ചിയിൽ 11പേരെ കണ്ടെത്തി തിരിച്ചെത്തിച്ചതായും ലക്ഷദ്വീപിൽ രണ്ട്​ മലയാളികളെയും കണ്ടെത്തിയതായും സന്ദേശം ലഭിച്ചത്​. പരാതികളു​െടയും കുറ്റപ്പെടുത്തലുകളുടെയും സമയമല്ല ഇത്​. ഇപ്പോൾ പ്രധാനം രക്ഷാപ്രവർത്തനങ്ങളാണ്​. കടലിൽ കാണാതായവരെ കണ്ടെത്തുകയാണ്​ പ്രധാനം. ഒരു ഭാഗത്ത്​ കണ്ടെത്താനായില്ലെങ്കിൽ, മറ്റൊരു ഭാഗത്ത്​ തെരയണം. 

ഇതുവരെ തിരികെ എത്തിച്ച 485 പേരെയും കൊണ്ടുവന്നത്​ നേവിയും കോസ്​റ്റ്​ ഗാർഡും ​േവ്യാമസേനയുമെല്ലാം ചേർന്ന്​ തന്നെയാണ്​. നിങ്ങളു​െട കൂടെയുള്ള 11 പേർ  ഇന്ന്​ രാവിലെയും തെരയാൻ പോയിട്ടുണ്ട്​. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തിരുവനന്തപുരത്തെ നാവിക -വ്യോമസേനാ ആസ്​ഥാനങ്ങളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയച്ചു. 

കേന്ദ്രമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ ശക്​തമായ പ്രതിഷേധം രേഖ​െപ്പടുത്തിയിരുന്നെങ്കിലും തന്നെ സംസാരിക്കാൻ ദയവായി അനുവദിക്കണമെന്ന്​ മന്ത്രി പലതവണ ആവശ്യപ്പെട്ടതോടെ പ്രതിഷേധം തണുക്കുകയായിരുന്നു. തുടർന്ന്​ ജനങ്ങൾ മന്ത്രി​െയ കേൾക്കുകയും അവരുടെ പരാതികൾ അറിയിക്കുകയും ചെയ്​തു. മത്​സ്യത്തൊഴിലാളികളുടെ പ്ര​ശ്​നങ്ങൾ മന്ത്രിക്ക്​ മുമ്പാകെ അവതരിപ്പിച്ചു. അതിനും അവർ മറുപടി നൽകി. 

കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിക്ക്​ ശക്​തമായ സുരക്ഷയായിരുന്നു​ ഒരുക്കിയിരിക്കുന്നത്​. ഇരുവശത്തും പൊലീസിനെ നിരത്തി ബാരിക്കേഡുകൾ വച്ച്​ തടഞ്ഞാണ്​ മന്ത്രിക്ക്​ സുരക്ഷ ഒരുക്കിയത്​. വലിയ നാശനഷ്​ടങ്ങളാണ്​ വിഴിഞ്ഞത്ത്​ ഉണ്ടായിരിക്കുന്നതെന്ന്​ കേന്ദ്ര മന്ത്രി വിലയിരുത്തി. ഒാഖി ചുഴലിക്കാറ്റി​െന കുറിച്ച്​ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ പരസ്​പരം പഴിചാരേണ്ടതില്ല. അവസാന ആളും തിരിച്ചെത്തും വരെ രക്ഷാ പ്രവർത്തനം കാര്യക്ഷമമായിതന്നെ തുടരും.  സുനാമി സമയത്തു പോലും ഇത്രയും കാര്യക്ഷമമായി രക്ഷാപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും എന്തുസഹായം നൽകാനും കേന്ദ്രം തയാറാണെന്നും മന്ത്രി വിഴിഞ്ഞത്ത്​ അറിയിച്ചു. പൂന്തുറ തീരം കൂടി സന്ദർശിച്ച ശേഷം 10 മണിക്ക്​ കേന്ദ്ര മന്ത്രി മുഖ്യമ​ന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തും. 

സംസ്​ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സു​േരന്ദ്രൻ, ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrescue operationokhiCyclone Ockhi
News Summary - Ockhi: Search Operation is Important - Kerala News
Next Story